TRENDING:

47കാരൻ ജീവിക്കുന്നത് അഞ്ച് വൃക്കകളുമായി; ഇനിയും അപൂര്‍വ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

Last Updated:

15 വര്‍ഷത്തോളമായി ഗുരുതരമായ വൃക്കരോഗവുമായി മല്ലിടുന്ന ദേവേന്ദ്ര ബാര്‍ലെവാറിലാണ് മൂന്നാമതും വൃക്കമാറ്റി വയ്ക്കല്‍ നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞമാസം 47കാരനായ രോഗിയില്‍ മൂന്നാമതും വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. മുമ്പ് രണ്ടുതവണ വൃക്കമാറ്റി വെച്ചിട്ടുള്ള ഇയാള്‍ ജീവിക്കുന്നത് അഞ്ച് വൃക്കകളുമായാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
News18
News18
advertisement

ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഗുരുതരമായ വൃക്കരോഗവുമായി മല്ലിടുന്ന ദേവേന്ദ്ര ബാര്‍ലെവാറിലാണ് മൂന്നാമതും വൃക്കമാറ്റി വയ്ക്കല്‍ നടത്തിയത്. 2010ലും 2012ലും ഇയാളില്‍ വൃക്കമാറ്റി വെച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

2022ല്‍ കോവിഡ് പകര്‍ച്ചവ്യാധി പിടിപെട്ടതിനെ തുടര്‍ന്ന് ഇയാളുടെ ആരോഗ്യം മോശമായി.എന്നാല്‍, അടുത്തിടെ 50കാരനായ ഒരു കര്‍ഷകന് മസ്തിഷ്‌ക മരണം സംഭവിക്കുകയും അയാളുടെ വൃക്ക ദേവേന്ദ്രയ്ക്ക് നൽകാൻ കുടുംബം സമ്മതിക്കുകയുമായിരുന്നു.

ഏകദേശം നാല് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ദേവേന്ദ്രയില്‍ മൂന്നാമത്തെ വൃക്ക വെച്ചുപിടിപ്പിച്ചത്. എന്നാല്‍, ഇയാളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കാത്ത നാല് വൃക്കകളുണ്ടെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അഹമ്മദ് കമാല്‍ പറഞ്ഞു. രണ്ടെണ്ണം വെച്ചുപിടിപ്പിച്ചതും രണ്ടെണ്ണം അയാളുടേതു തന്നെയുമാണ്. കഴിഞ്ഞമാസമാണ് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പ്രവര്‍ത്തിക്കാത്ത നാല് വൃക്കകള്‍ ശരീരത്തിലുള്ളത് കാരണം ശസ്ത്രക്രിയയ്ക്ക് വലിയ വെല്ലുവിളിയാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

advertisement

നാല് വൃക്കകള്‍ ശരീരത്തില്‍ ഉള്ളതിനാല്‍ ഇയാളുടെ ശരീരം പുതിയ വൃക്കയെ തിരസ്‌കരിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനുള്ള പ്രോട്ടോക്കോളുകള്‍ ആവശ്യമായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗിയുടെ ശരീരത്തിന്റെ ആരോഗ്യം ക്ഷയിച്ചിരുന്നതിനാലും ഇന്‍സിഷന്‍ ഹെര്‍ണിയ മൂലവും ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നുവെന്ന് യൂറോളജിയെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അനില്‍ ശര്‍മ പറഞ്ഞു. മുന്‍പ് നടത്തിയ ശസ്ത്രക്രിയകളില്‍ ശരീരത്തിലെ സാധാരണ രക്തക്കുഴലുകളാണ് ഉപയോഗിച്ചിരുന്നത്. അതേസമയം, പുതിയ വൃക്കയെ വയറിനുള്ളിലെ ഏറ്റവും വലിയ രക്തക്കുഴലുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് അത്യന്തം സങ്കീര്‍ണമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്രയേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെങ്കിലും ശസ്ത്രക്രിയ വിജയകരമായിരുന്നു. സര്‍ജറി കഴിഞ്ഞ് പത്ത് ദിവസങ്ങള്‍ക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി സാധാരണനിലയിലാകുകയും ആശുപത്രി വിടുകയും ചെയ്തു. സര്‍ജറി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ രോഗിയുടെ ക്രിയാറ്റിന്റെ അളവ് സാധാരണ നിലയിലായെന്ന് ഡോക്ടര്‍ പറഞ്ഞു. നേരത്തെ മാറ്റി വെച്ച രണ്ട് വൃക്കങ്ങളും പ്രവര്‍ത്തനരഹിതമായതോടെ തനിക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നതായി ദേവേന്ദ്ര പറഞ്ഞു. തുടര്‍ച്ചയായുള്ള ഡയാലിസിസ് ജീവിതം ബുദ്ധിമുട്ടിലാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ കഴിയുന്നുണ്ടെന്നും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
47കാരൻ ജീവിക്കുന്നത് അഞ്ച് വൃക്കകളുമായി; ഇനിയും അപൂര്‍വ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
Open in App
Home
Video
Impact Shorts
Web Stories