ജനുവരി 11 ഞായറാഴ്ച അമർപൂർ ബസ് സ്റ്റാൻഡിൽവെച്ച് സ്ത്രീയുടെ ഭർത്താവും മകനും ഇരുവരെയും കൈയ്യോടെ പിടികൂടിയപ്പോഴാണ് ഈ പ്രണയകഥ പുറത്തുവന്നത്.
60കാരി വകീൽ മിശ്ര എന്നയാളുമായാണ് പ്രണയത്തിലായത്. ഇവരെ അമർപൂർ ബസ് സ്റ്റാൻഡിൽ വെച്ച് സ്ത്രീയുടെ ഭർത്താവും മകനും കണ്ടുപിടിച്ചു. ഉടൻ തന്നെ ഭർത്താവും മകനും ചേർന്ന് വകീലിനെ നേരിടുകയും ജനക്കൂട്ടത്തിന് മുന്നിൽവെച്ച് മർദിക്കുകയും ചെയ്തു. ഈ ബന്ധം അംഗീകരിക്കാൻ വിസമ്മതിച്ച സ്ത്രീയുടെ ഭർത്താവും മകനും വളരെയധികം അസ്വസ്ഥരായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
advertisement
വകീലിനെ ഇരുവരും ചേർന്ന് മർദിച്ചതോടെ ബസ് സ്റ്റാൻഡിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. നിരവധിയാളുകൾ സംഭവസ്ഥലത്ത് തടിച്ചു കൂടി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്ത്രീ കരയുന്നതും 35കാരനെ പിടിച്ചു നിർത്തുന്നതും വീഡിയോയിൽ കാണാം. ''ഇത് എന്റെ ഭർത്താവാണ്. ഞാൻ അദ്ദേഹത്തെ പൂർണമനസ്സോടെയും സന്തോഷത്തോടെയും വിവാഹം കഴിച്ചുവെന്ന്'' അവർ പറയുന്നതും കേൾക്കാം.
ചുറ്റും കൂടി നിന്നവർ എന്നാണ് സംഭവിച്ചതെന്ന് സ്ത്രീയോട് ചോദിക്കുമ്പോൾ അവർ വകീലിനെ കെട്ടിപ്പിടിച്ച് കരയുന്നതും കാണാം.
ഭർത്താവും മകനും ചേർന്ന് ഇരുവരെയും ഉപദ്രവിച്ചതോടെ നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും അവരെ അമർപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
'റോങ് നമ്പർ കോൾ' പ്രണയത്തിലേക്ക് വഴി തുറന്നത് എങ്ങനെ?
നാല് മാസം മുമ്പാണ് നമ്പർ മാറി ഇരുവരും ഫോൺ വഴി ബന്ധപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇരുവരും വീണ്ടും ഫോൺ വിളിക്കുകയും അത് പിന്നീട് പ്രണയമായി മാറുകയുമായിരുന്നും. പിന്നീട് ഇരുവരും ഭഗൽപൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടാൻ തീരുമാനിച്ചു. ഇതിന് ശേഷം ലുധിയാനയിലേക്ക് പോയി. അവിടെ വെച്ച് വിവാഹിതരായി. തുടർന്ന് ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ തുടങ്ങിയെന്ന് സ്ത്രീ അവകാശപ്പെട്ടു. ''ഞങ്ങൾ രണ്ടുപേരും പരസ്പരം സ്‌നേഹിക്കുന്നു, ഞങ്ങൾ ലുധിയാനയിൽ വെച്ച് വിവാഹിതരായി,'' സ്ത്രീ പോലീസിനോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സ്ത്രീയുടെ ഭർത്താവും ബന്ധുക്കളും കടുത്ത പ്രതിഷേധത്തിലാകയാൽ സുരക്ഷ കണക്കിലെടുത്ത് ദമ്പതികൾ പോലീസ് സംരക്ഷണത്തിലാണുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തർക്കവും കേസിന്റെ നിയമപരമായ വശങ്ങളും അവർ പരിശോധിച്ച് വരികയാണ്.
