TRENDING:

74 കാരി ഇസ്ലാം മതം സ്വീകരിച്ച് 34-കാരൻ കാമുകനെ വിവാഹം കഴിച്ചു

Last Updated:

ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രണയത്തിനു മുന്നില്‍ പ്രായം, ദേശീയത, സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവ പലപ്പോഴും അപ്രധാനമായി മാറുന്നു. ഇംഗ്ലണ്ടിലെ യോര്‍ഷൈറില്‍ നിന്നുള്ള ക്രിസ്റ്റീന്‍ ഹെയ്‌കോക്‌സ് എന്ന 74 കാരി മുത്തശ്ശിയുടെയും അവരുടെ 34-കാരന്‍ ഭര്‍ത്താവിന്റെയും കഥ അത്തരത്തിലുള്ള ഒരു പ്രണയമാണ്.
News18
News18
advertisement

40 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിട്ടും 34-കാരനായ ഹംസ ഡ്രിദിയെ ക്രിസ്റ്റീന്‍ വിവാഹം ചെയ്തു. വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും അവര്‍ എല്ലാത്തിനെയും നിഷേധിച്ച് മുന്നോട്ടുപോകുന്നു. ടുണീഷ്യയില്‍ നിന്നുള്ള ആളാണ് ഹംസ.

2018-ല്‍ ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ക്രിസ്റ്റീന്‍ ഫേസ്ബുക്കില്‍ ഒരു പരസ്യം പോസ്റ്റ് ചെയ്തതിലൂടെയാണ് അവരുടെ പ്രണയ കഥ ആരംഭിച്ചത്. ഹംസ ഈ പോസ്റ്റിനോട് താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തുകയായിരുന്നു. അങ്ങനെ അവര്‍ അദ്ദേഹത്തെ ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിപ്പിക്കാന്‍ തുടങ്ങി.

advertisement

വെര്‍ച്വലായുള്ള പഠനം ആറാഴ്ച പിന്നിട്ടപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ പ്രണയം കടന്നുവന്നു. ക്രിസ്റ്റീന്‍ ഹംസയെ കാണാനായി ടുണീഷ്യയിലെ ഹമ്മമെറ്റിലേക്ക് പറന്നു. എന്നാല്‍ പിന്നീട് അവര്‍ യുകെയിലേക്ക് മടങ്ങിവന്നില്ല.

2020-ല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ടുണീഷ്യയിലാണ് ഇരുവരും താമസിക്കുന്നത്. 2021-ല്‍ ക്രിസ്റ്റീന്‍ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച് ഉടന്‍ തന്നെ മതവും മാറി.

ആദ്യ കാഴ്ചയില്‍ തന്നെയുള്ള പ്രണയം എന്നാണ് ക്രിസ്റ്റീന്‍ അവരുടെ ബന്ധത്തെ വിശേഷിപ്പിച്ചത്. ക്രിസ്റ്റീന്‍ ഒരു സുന്ദരിയായ ഭാര്യയാണെന്ന് വളരെ വാത്സല്യത്തോടെ ഹംസയും പറയുന്നു. അവള്‍ തന്റെ രാജ്ഞിയാണെന്നും ക്രിസ്റ്റീനിന്റെ വ്യക്തിത്വവും ബുദ്ധിയും തനിക്ക് ഇഷ്ടമാണെന്നും ഹംസ വ്യക്തമാക്കി.

advertisement

ക്രിസ്റ്റീന്‍ മുമ്പ് ഒരു വിവാഹം കഴിച്ചിരുന്നു. 30 വര്‍ഷത്തെ ആദ്യ ദാമ്പത്യം 2003-ല്‍ അവസാനിപ്പിച്ചു. ആദ്യ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് മക്കളുമുണ്ട്. മകന് 44 വയസ്സും മകള്‍ക്ക് 39 വയസ്സുമാണ് പ്രായം. ഇരുവര്‍ക്കും ക്രിസ്റ്റീനിന്റെ രണ്ടാം ഭര്‍ത്താവിനേക്കാള്‍ പ്രായം കൂടുതലാണ്. കൂടാതെ രണ്ട് പേരക്കുട്ടികളുമുണ്ട്.

ക്രിസ്റ്റീനിന്റെ മകന്‍ 2020-ല്‍ ദമ്പതികളെ കാണാനെത്തുകയും അവര്‍ക്കൊപ്പം നാല് ദിവസം ചെലവഴിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ പ്രായവ്യത്യാസവും സാംസ്‌കാരിക പശ്ചാത്തലങ്ങളിലെ ചേര്‍ച്ചക്കുറവും ഉണ്ടായിട്ടും ക്രിസ്റ്റീനിന്റെ കുടുംബം അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. "എന്റെ കുടുംബത്തിന് ഞാന്‍ എത്ര സന്തോഷവതിയാണെന്ന് കാണാന്‍ കഴിയും. ഹംസ തന്റെ സുഹൃത്തുക്കളുമായി നന്നായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നു. ഇത് അവരുടെ വിശ്വാസം നേടാന്‍ സഹായിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ട്", ക്രിസ്റ്റീന്‍ പറഞ്ഞു.

advertisement

എന്നാല്‍ ദമ്പതികള്‍ക്ക് ഓണ്‍ലൈനില്‍ വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്നു. പ്രത്യേകിച്ചും ബ്രിട്ടീഷ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവരെ കണക്കിന് വിമര്‍ശിച്ചു. ക്രിസ്റ്റീനിന് വെറുപ്പുളവാക്കുന്ന ഇമെയിലുകളും സന്ദേശങ്ങളും ലഭിച്ചു.

പണത്തിനായാണ് ഹംസ ക്രിസ്റ്റീനിനോട് അടുപ്പം കാണിച്ചതെന്ന് ആളുകള്‍ പറഞ്ഞു. മറ്റുചിലര്‍ അയാള്‍ തന്നെ വിസയ്ക്കുവേണ്ടി ഉപയോഗിക്കുകയാണെന്നും ആരോപിച്ചതായി ക്രിസ്റ്റീന്‍ വെളിപ്പെടുത്തി. എന്നാല്‍ ഹംസയ്ക്ക് തന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ടെന്നും അവരെ ഒരിക്കലും ഉപേക്ഷിക്കാന്‍ ആയാള്‍ ആഗ്രഹിക്കുന്നില്ലെന്നും ക്രിസ്റ്റീന്‍ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍ യുകെയില്‍ വിമര്‍ശനം നേരിട്ടപ്പോള്‍ ടുണീഷ്യക്കാര്‍ തന്നെ പിന്തുണയ്ക്കുന്നതായി ക്രിസ്റ്റീന്‍ പറഞ്ഞു. അതേസമയം ചില മോശം അനുഭവങ്ങളും അവിടെ നേരിട്ടിട്ടുണ്ടെന്ന് അവര്‍ തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും ദമ്പതികള്‍ പരസ്പരം പ്രതിജ്ഞാബഗദ്ധരായി തുടരുന്നു. അവരിപ്പോഴും പ്രണയത്തിലാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
74 കാരി ഇസ്ലാം മതം സ്വീകരിച്ച് 34-കാരൻ കാമുകനെ വിവാഹം കഴിച്ചു
Open in App
Home
Video
Impact Shorts
Web Stories