പ്രായമിത്ര ആയിട്ടും, ടോണിയെ സംബന്ധിച്ചിടത്തോളം ഒരു ഹെഡ്‌സ്റ്റാൻഡ് ചെയ്യുക എന്നത് വളരെ എളുപ്പമുള്ളൊരു കാര്യമാണ്. അത് തനിക്ക് സ്വാഭാവികമായി ലഭിച്ച കഴിവാണെന്ന് ടോണി പറയുന്നു. എന്നാൽ വർഷങ്ങളായി അദ്ദേഹം തനിക്കു ലഭിച്ച ആ കഴിവ് മിനുക്കിയെടുത്തു. ആരോഗ്യത്തോടെ ഇരിക്കുക എന്ന ലക്ഷ്യത്തോടെ, 55-ാം വയസു മുതൽ വ്യായാമങ്ങൾ ചെയ്യാൻ തുടങ്ങി. ഓട്ടം മുതൽ പുഷ്-അപ്പുകൾ വരെ അതിൽ ഉൾപ്പെടുന്നു. അങ്ങനെയാണ് ഇന്നു കാണുന്ന ഫിറ്റ്നസ് ലെവലിലേക്ക് ടോണി എത്തിയത്.
ദിവസവും, രാവിലെ 15 മുതൽ 20 മിനിറ്റ് വരെ ടോണി ഓടും. തുടർന്ന് ഹെഡ്‌സ്റ്റാൻഡുകളും 20 പുഷ് അപ്പുകളും ചെയ്യും. നേരത്തേ ഉറങ്ങി നേരത്തേ എഴുന്നേൽക്കാനാണ് ടോണി ഇഷ്ടപ്പെടുന്നത്.
advertisement
''തുടക്കത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പക്ഷേ ശരിയായ രീതികൾ ഞാൻ കണ്ടെത്തി. ഇപ്പോൾ അത് വളരെ എളുപ്പമാണ്'', ടോണി പറയുന്നു. തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും സാധ്യമാകുമ്പോളെല്ലാം ഹെഡ്‌സ്റ്റാൻഡ് ചെയ്യുമെന്നും ടോണി പറയുന്നു.
കുടുംബത്തോടൊപ്പം ഒരു വിനോദയാത്ര പോയപ്പോളാണ് മകൾ റോള ഗിന്നസ് ലോക റെക്കോർഡിൽ കയറിപ്പറ്റുന്നതിക്കുറിച്ച് ടോണിയോട് പറഞ്ഞത്. ഗിന്നസ് നേട്ടത്തിനു പിന്നാലെ കുടുംബാംഗങ്ങളിൽ നിന്നും അയൽക്കാരിൽ നിന്നുമെല്ലാം അഭിനന്ദന പ്രവാഹമാണ് ടോണിക്ക് ലഭിക്കുന്നത്. ഒരു കോൺക്രീറ്റ് പ്ലാറ്റ്‌ഫോമാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടാനുള്ള പ്രകടനത്തിനായി ടോണിക്ക് ലഭിച്ചത്. അവിടെ തല കീഴായി നിന്നപ്പോൾ അൽപം വേദന തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. രണ്ട് വിരലുകളിൽ ഊന്നി തലകീഴായി നിൽക്കുക എന്നതാണ് ടോണിയുടെ അടുത്ത ലക്ഷ്യം.
29 മിനിറ്റ് നേരം തലകീഴായി സ്കോർപിയോൺ പോസ് (Scorpion Pose) ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയ യോഗ പരിശീലകനെ കുറിച്ചുള്ള വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യോഗ പരിശീലകനായ യാഷ് മൊറാദിയ (Yash Moradiya) ആണ് ഏറ്റവും കൂടുതൽ നേരം തലകീഴായി സ്കോർപിയോൺ പോസ് (വൃശ്ചികാസനം) ചെയ്ത് എല്ലാവരെയും വിസ്മയിപ്പിച്ചത്. 29 മിനിറ്റും നാല് സെക്കൻഡും ഈ പോസിൽ നിന്നാണ് ഇദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്. 4 മിനിറ്റും 47 സെക്കൻഡും ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഈ റെക്കോർഡാണ് യാഷ് മറികടന്നത്.