TRENDING:

പ്രഭാതഭക്ഷണത്തിന് 85 ഡോളറിൻെറ ബില്ല്; ഇത്ര പിശുക്കണ്ടെന്ന് ശതകോടീശ്വരനോട് സോഷ്യൽ മീഡിയ

Last Updated:

ഇത്രയധികം തുകയുടെ ബില്‍ ലഭിച്ചതിന് കാരണം യുഎസിലെ നാണയപ്പെരുപ്പമാണെന്ന് പോസ്റ്റില്‍ ബാസ് ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോര്‍ക്ക് സിറ്റിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ബില്ല് സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചതിന് പണികിട്ടി യുഎസിലെ ശതകോടീശ്വരനും നിക്ഷേപകനുമായ കെയ്ല്‍ ബാസ്. വാഫ്‌ളസ്, ഹെറിറ്റേജ് ബേക്കണ്‍, ഓറഞ്ച് ജ്യൂസ്, ഡയറ്റ് കോക്ക് എന്നിവ കഴിച്ച ബാസിന് 85 ഡോളറിന്റെ(ഏകദേശം 7045 രൂപ) ബില്ലാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയത്. ബില്ലിന്റെ ചിത്രം അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സിലാണ് പങ്കുവെച്ചത്. ഇത്രയധികം തുകയുടെ ബില്‍ ലഭിച്ചതിന് കാരണം യുഎസിലെ നാണയപ്പെരുപ്പമാണെന്ന് പോസ്റ്റില്‍ ബാസ് ആരോപിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ട്രെഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍, ഫെഡറല്‍ റിസര്‍വ് എന്നിവരെ ടാഗ് ചെയ്താണ് ബാസ് പോസ്റ്റ് ഷെയര്‍ ചെയ്തത്. എന്നാല്‍, ബാസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കൾക്ക് അത്ര രസിച്ചില്ല. ഇത്ര പിശുക്കണ്ടെന്ന് പോസ്റ്റിന് താഴെ ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.
advertisement

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി റൂം സര്‍വീസ് ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ പിന്നെ എന്താണ് പ്രതീക്ഷിച്ചതെന്ന് മറ്റൊരാള്‍ ചോദിച്ചു. മാന്‍ഹാട്ടനിലെ ആഡംബര ഹോട്ടലുകളില്‍ റൂം സെര്‍വീസുമായി ബന്ധപ്പെട്ട് അമിതവിലയാണ് ഈടാക്കുന്നതെന്ന് പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ചൂണ്ടിക്കാട്ടി.എന്നാല്‍, ഈ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ നാണയപെരുപ്പവുമായി ബന്ധപ്പെട്ടതാണോ അതോ നഗരത്തിലെ ഹോട്ടല്‍ സര്‍വീസുകള്‍ക്ക് അമിത വില ഈടാക്കുന്നതിനെക്കുറിച്ചാണോ എന്ന് മറ്റു ചിലര്‍ ചോദ്യം ചെയ്തു.

ഓഡര്‍ ചെയ്യുന്നതിന് മുമ്പ് അവയുടെ വില താന്‍ പരിശോധിച്ചിരുന്നില്ലെന്നും അതിനാല്‍ അവസാനം ബില്ല് കണ്ടെപ്പോള്‍ ഞെട്ടിപ്പോയെന്നും ബാസ് മറുപടി നല്‍കി. ന്യൂയോര്‍ക്ക് സിറ്റിയിലെ ഹോട്ടലുകളില്‍ ഈടാക്കുന്ന അമിതവിലയെക്കുറിച്ചാണ് പോസ്റ്റില്‍ ഉദേശിച്ചതെന്ന് ബാസ് വിശദീകരിച്ചു. താന്‍ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് വളര്‍ന്നയാളാണെന്നും വളരെ കഷ്ടപ്പെട്ടാണ് ബിരുദം നേടിയതെന്നും ഭക്ഷണത്തെ ബഹുമാനിക്കുന്നുവെന്നും ബാസ് പറഞ്ഞു. എന്നാല്‍, പോസ്റ്റിന് ലഭിച്ച എതിര്‍ അഭിപ്രായങ്ങള്‍ അപ്രതീക്ഷിതമാണെന്നും ബാസ് കൂട്ടിച്ചേര്‍ത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ വിലക്കയറ്റം 0.3 ശതമാനം വര്‍ധിച്ചതായി യുഎസ് സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിന് തൊട്ടുമുമ്പുള്ള മാസത്തേക്കാള്‍ 0.1 ശതമാനം അധികമാണിത്. മൂന്ന് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന വിലക്കയറ്റമാണ് ഇപ്പോള്‍ യുഎസില്‍ അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ പല അമേരിക്കന്‍ സ്വദേശികളും നിരാശയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല പൊതു അഭിപ്രായ വോട്ടെടുപ്പുകളിലും ഈ വികാരം നിലനില്‍ക്കുന്നുണ്ടെന്നും ബൈഡന്റെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം അങ്കത്തിന് ഇത് ഭീഷണിയായേക്കുമെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രഭാതഭക്ഷണത്തിന് 85 ഡോളറിൻെറ ബില്ല്; ഇത്ര പിശുക്കണ്ടെന്ന് ശതകോടീശ്വരനോട് സോഷ്യൽ മീഡിയ
Open in App
Home
Video
Impact Shorts
Web Stories