കുട്ടിയുടെ ആത്മസമര്‍പ്പണത്തെയും ശക്തിയെയും അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ജിമ്മില്‍വെച്ചാണ് ആര്‍ഷിയ ഭാരം എടുത്തുയര്‍ത്തുന്നത്. വളരെ ശാന്തമായി നിന്ന് ഭാരം എടുത്തുയര്‍ത്തുന്ന വീഡിയോ ആണ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അര്‍ഷിയയുടെ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് ലൈക്കുകളും വ്യൂസുമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
അര്‍ഷിയയുടെ അസാധാരണമായ പ്രകടനം കണ്ട് വിസ്മയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കള്‍. ചിലര്‍ പെണ്‍കുട്ടിയെ അഭിനന്ദിക്കുമ്പോള്‍ മറ്റു ചിലര്‍ ആശങ്കകള്‍ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടിയുടെ വീഡിയോ ഞാന്‍ സ്ഥിരമായികാണാറുണ്ട്. ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ് അവള്‍, വീഡിയോ കണ്ട് ഒരാള്‍ കമന്റ് ചെയ്തു.
Also read-ഒമ്പത് മാസം മുമ്പ് കാണാതായ നായ ഉടമയ്ക്കരികിലേയ്ക്ക്; ഹൃദയസ്പർശിയായ വീഡിയോ വൈറൽ
2021-ല്‍ ആറാമത്തെ വയസ്സില്‍ അര്‍ഷിയ 45 കിലോ ഭാരം ഉയര്‍ത്തി ഏറ്റവും പ്രായം കുറഞ്ഞ ഡെഡ്‌ലിഫ്റ്റര്‍ എന്ന പദവി സ്വന്തമാക്കിയിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ അര്‍ഷിയയുടെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും പെണ്‍കുട്ടിയുടെ പേര് ചേര്‍ത്തിട്ടുണ്ട്.