ടവർ കുലുങ്ങാൻ കാരണമായത് എന്താണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. നഗരത്തിലുടനീളമുള്ള വിവിധ ഭൂകമ്പ നിരീക്ഷണ സ്റ്റേഷനുകളുടെ ഡാറ്റ പരിശോധിച്ച് വിശകലനം ചെയ്തപ്പോൾ ഷെൻഷെനിൽ ഭൂകമ്പം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമായത്. എന്നിട്ടും കെട്ടിടം വിറച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ വിവിധ വകുപ്പുകൾ പരിശോധന നടത്തി വരികയാണ്.
12 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളിൽ ഭയചകിതരായ നൂറുകണക്കിന് ആളുകൾ കെട്ടിടത്തിന് പുറത്തേക്ക് ഓടിപ്പോകുന്നതും കെട്ടിടം കുലുങ്ങുന്നതും കാണാം.
advertisement
അർദ്ധചാലക, ഇലക്‌ട്രോണിക്‌സ് നിർമാതാക്കളായ ഷെൻഷെൻ ഇലക്ട്രോണിക്സ് ഗ്രൂപ്പിന്റെ പേരിലാണ് ടവർ അറിയപ്പെടുന്നത്. ഷെൻഷെന്റെ ഓഫീസുകളാണ് കെട്ടിടത്തിൽ കൂടുതലും പ്രവർത്തിക്കുന്നത്. കൗൺസിൽ ഓൺ ടോൾ ബിൽഡിംഗ്സ് ആന്റ് അർബൻ ഹബിറ്റാറ്റ് സ്കൈസ്‌ക്രാപ്പർ ഡാറ്റാബേസിന്റെ കണക്കനുസരിച്ച് ഷെൻഷെനിലെ ഏറ്റവും ഉയരമുള്ള 18-ാമത്തെ ടവറാണിത്.
500 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ചൈനീസ് അധികൃതർ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു. ബീജിംഗ് പോലുള്ള ചില നഗരങ്ങളിൽ ഇതിനകം തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ അഞ്ച് ബഹുനില കെട്ടിടങ്ങൾ ചൈനയിലാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കെട്ടിടമായ ഷാങ്ഹായ് ടവർ (632 മീറ്റർ) സ്ഥിതിചെയ്യുന്നതും ചൈനയിലാണ്. തെക്കൻ ചൈനയിലെ ഒരു വലിയ നഗരമാണ് ഷെൻഷെൻ.
ടെൻസെന്റ്, ഹുവാവേ എന്നിവയുൾപ്പെടെ നിരവധി ചൈനീസ് ടെക് ഭീമന്മാർ തങ്ങളുടെ ആസ്ഥാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഈ നഗരമാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ കെട്ടിടമായ പിംഗ് ആൻ ഫിനാൻസ് സെന്ററും (599 മീറ്റർ) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ, തെക്ക്-കിഴക്കൻ നഗരമായ ക്വാൻഷൌവിലെ അഞ്ച് നിലകളുള്ള ക്വാറന്റൈൻ ഹോട്ടൽ തകർന്നു വീണ് 29 പേർ മരിച്ചിരുന്നു. 2008 ലെ സിചുവാൻ ഭൂകമ്പത്തിൽ ചൈനയിൽ 69,000 പേർ മരിച്ചിരുന്നു. നിർമ്മാണത്തിലെ അപാകതയാണ് ‘ടോഫു ഡ്രെഗ്സ്’ എന്ന് വിളിക്കപ്പെടുന്ന സ്കൂൾ കെട്ടിടം തകർന്ന് വീഴാൻ കാരണം. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്.
Keywords: China, Skycraper, Tallest Building, ചൈന, ബഹുനില കെട്ടിടം, ഏറ്റവും ഉയരം കൂടിയ കെട്ടിടം