TRENDING:

മൂന്ന് കോടി രൂപ പെന്‍ഷന്‍ ഉണ്ടായിട്ടും ജീവിതം നൂഡില്‍സും പച്ചക്കറികളും മാത്രം കഴിച്ച്

Last Updated:

ഒറ്റയ്ക്ക് ജീവിക്കുകയെന്നത് വയോധികനെ സംബന്ധിച്ച് പ്രതീക്ഷിച്ചതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോലി ചെയ്യുമ്പോള്‍ പലര്‍ക്കും ജീവിതം ആസ്വദിക്കാന്‍ പറ്റണമെന്നില്ല. എന്നാല്‍ പലരും വിരമിച്ച ശേഷം ജീവിതം ആസ്വദിക്കാനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വെക്കും. എപ്പോഴും പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ സംഭവിക്കണമെന്നില്ലല്ലോ...
News18
News18
advertisement

ജപ്പാനില്‍ നിന്നുള്ള ഒരു വ്യക്തിക്ക് സംഭവിച്ചത് അതാണ്. വിരമിച്ച ശേഷം സമാധാനപരമായ ജീവിതം പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിതം വളരെ കഠിനമായി മാറി. ടെറ്റ്‌സു യമദയെന്ന വ്യക്തിയുടെ കഥയാണിത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ട് പ്രകാരം ടെറ്റ്‌സു പതിറ്റാണ്ടുകളായി ടോക്കിയോയിലെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം തന്റെ 60-ാം വയസ്സില്‍ ജോലിയില്‍ നിന്നും വിരമിച്ചു.

മാനേജ്‌മെന്റ് പദവിയില്‍ നിന്നും വിരമിച്ച അദ്ദേഹത്തിന് ഏകേദശം 3 കോടി രൂപയ്ക്കടുത്ത് പെന്‍ഷനുണ്ടായിരുന്നു. ഇതുപയോഗിച്ച് സ്വാതന്ത്ര്യത്തോടെ സമാധാനപരമായി വിരമിച്ച ശേഷം ജീവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. കുടുംബം ഭദ്രമാക്കാനും ലളിതമായ ജീവിതം ആസ്വദിക്കാനും ഇതാണ് അനുയോജ്യമായ സമയമെന്ന് അദ്ദേഹം കരുതി.

advertisement

ടോക്കിയോ നഗരത്തിലാണ് അദ്ദേഹം ഭാര്യ കെയ്‌കോയ്‌ക്കൊപ്പം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഒരു വീട്ടമ്മയായിരുന്നു. ഒരുമിച്ച് തങ്ങള്‍ക്ക് ഗ്രാമത്തിലെ താൻ ജനിച്ചുവളര്‍ന്ന വീട്ടിലേക്ക് മാറാമെന്ന് ടെറ്റ്‌സു ഭാര്യയോട് പറഞ്ഞു. മാതാപിതാക്കള്‍ മരിച്ച ശേഷം ഗ്രാമത്തിലുള്ള യമദയുടെ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു. താമസയോഗ്യവുമായിരുന്നു. എന്നാല്‍ ഭാര്യ സമ്മതിച്ചില്ല. നഗരത്തില്‍ വളര്‍ന്നതിനാലും അവിടുത്തെ സൗകര്യങ്ങളുമായി പരിചയപ്പെട്ടതിനാലും കെയ്‌കോ ടോക്കിയോ വിടാന്‍ സംശയിച്ചു.

ടോക്കിയോയില്‍ ജോലി ചെയ്യുന്ന രണ്ട് ആണ്‍മക്കള്‍ക്കും താമസം മാറ്റാന്‍ കഴിഞ്ഞില്ല. എന്നാല്‍ അഭിരുചികള്‍ വ്യത്യസ്തമായതുകാരണം കെയ്‌കോയ്ക്കും ടെറ്റ്‌സുവിനും ബുദ്ധിമുട്ടുള്ള തീരുമാനം എടുക്കേണ്ടി വന്നു.

advertisement

ഇരുവരും വിവാഹിതരായി തുടര്‍ന്നുകൊണ്ട് സ്വതന്ത്രമായി ജീവിക്കാന്‍ പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചു. 'സോത്സുകോണ്‍' എന്നാണ് ഈ ജീവിതശൈലിക്ക് ജപ്പാനില്‍ പറയുന്നത്. ടെറ്റ്‌സു യമദ ഒറ്റയ്ക്ക് ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് മാറുകയും വീട് പുതുക്കിപ്പണിയുകയും പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്തു. ഇതിനായി പെന്‍ഷന്‍ തുക ഉപയോഗിച്ചു.

എന്നാല്‍ ഒറ്റയ്ക്ക് ജീവിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് പ്രതീക്ഷിച്ചതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഭാര്യയില്ലാതെ വീട് വൃത്തിയാക്കാനും പാചകം ചെയ്യാനുമെല്ലാം അദ്ദേഹം ബുദ്ധിമുട്ടി. എല്ലാ ദിവസവും നൂഡില്‍സും ശീതീകരിച്ച പച്ചക്കറികളും മാത്രം കഴിക്കേണ്ടി വന്നു.

advertisement

എന്നാല്‍ കെയ്‌കോ ടോക്കിയോയില്‍ അടിച്ചുപൊളിച്ചു ജീവിച്ചു. അവര്‍ അവരുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി ആസ്വദിച്ചു. ഹാന്‍ഡ്‌മെയ്ഡ് വര്‍ക് ഷോപ്പ് തുറന്നു. താനില്ലെങ്കിലും അവള്‍ വളരെ സന്തോഷവതിയായിരുന്നുവെന്ന് യമദ പറഞ്ഞു.

യമദയും കെയ്‌കോയും ഓണ്‍ലൈനില്‍ ബന്ധപ്പെടാറുണ്ട്. പക്ഷേ, അവരുടെ മക്കളുമായുള്ള ആശയവിനിമയം അപൂര്‍വമായിരുന്നു. ഏകാന്തത അനുഭവപ്പെടുന്നതായി അദ്ദേഹം സമ്മതിച്ചു. തന്റെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ ടോക്കിയോയിലേക്ക് മടങ്ങാന്‍ അദ്ദേഹം പദ്ധതിയിടുന്നുണ്ടോ എന്ന് വ്യക്തമല്ല.

'സോത്സുകോണ്‍' എന്ന ആശയം 2004-ല്‍ ജപ്പാനില്‍ ഒരു വനിതാ എഴുത്തുകാരിയാണ് അവതരിപ്പിച്ചത്. ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കുമ്പോഴും വിവാഹിതരായി തുടരാന്‍ ഇത് അനുവദിക്കുന്നു. വ്യത്യസ്ത മൂല്യങ്ങള്‍ പരിഹരിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും അല്ലെങ്കില്‍ നിയമപരമായി വിവാഹിതരായി തുടരുമ്പോള്‍ സ്വാതന്ത്ര്യം നിലനിര്‍ത്താനും ആഗ്രഹിക്കുന്ന മധ്യവയസ്‌കരും പ്രായമായവരുമായ ദമ്പതികള്‍ക്കിടയില്‍ ഇത് പ്രചാരം നേടിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂന്ന് കോടി രൂപ പെന്‍ഷന്‍ ഉണ്ടായിട്ടും ജീവിതം നൂഡില്‍സും പച്ചക്കറികളും മാത്രം കഴിച്ച്
Open in App
Home
Video
Impact Shorts
Web Stories