500 യൂറോ(54000 രൂപ) ആയിരുന്നു ലേലത്തിൽ കേക്ക് കഷണത്തിന്റെ മതിപ്പുവില. കേക്ക് കഷണം ഇനി കഴിക്കാനാകില്ലെങ്കിലും വളരെ സൂക്ഷ്മമായി അതിന്റെ യഥാർത്ഥ ബോക്സിലായിരുന്നു സൂക്ഷിച്ചിരുന്നത്.ചൈനയിൽ നിന്നുള്ള ആളാണ് കേക്കിന്റെ കഷണം ലേലത്തിൽ വാങ്ങിയത്.
എഡിൻബർഗിലെ ഹോളിറൂഡ് ഹൌസിലെ ഹൌസ് കീപ്പറായ മാരിയൺ പോൾസണിണിന്റെ സേവനങ്ങൾക്കുള്ള നന്ദി സൂചകമായി സമ്മാനമായാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും രാജകീയ ദമ്പതികളുടെ പ്രത്യേക സമ്മാനമായി കേക്ക് കഷണം അയച്ചു കൊടുത്തത്. 1980ൽ മരിക്കുന്നതു വരെ മാരിയൺ പോൾസൺ കേക്ക് കഷണം സൂക്ഷിച്ചു വച്ചു. മാരിയൻ പോൾസിന്റെ കട്ടിലിനടിയിൽ നിന്നാണ് കേക്കിന്റെ കഷണം കണ്ടെത്തിയത് അതിനോടൊപ്പം തന്നെ എലിസബത്ത് രാജ്ഞി പോൾസണിനെഴുതിയ ഒരു കത്തും കണ്ടെത്തിയിരുന്നു. പോൾസണിന്റെ ഡെസേർട്ട് സർവീസിനെ പ്രശംസിച്ചു കൊണ്ടുള്ള കത്ത് ആയിരുന്നു അത്. പോൾസണിന്റെ സേവനങ്ങളിൽ ഇരുവരും വളരെയധികം സന്തോഷിക്കുന്നെന്ന് രാജ്ഞി കത്തിലെഴുതി.
advertisement
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും യഥാർത്ഥ വിവാഹ കേക്കിന് ഒമ്പത് അടിയോളം പൊക്കമുണ്ടായിരുന്നു. നാല് ലെയറുകളുള്ള കേക്ക് ദീർഘകാലം സൂക്ഷിച്ചു വെയ്ക്കുന്നതിനായി ആൾക്കഹോൾ ചേർത്തായിരുന്നു ഉണ്ടാക്കിയത്. അഞ്ചു വർഷത്തിനുശേഷം 1952 ഫെബ്രുവരി ആറിന് കിംഗ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് എലിസബത്ത് ഇംഗ്ളണ്ടിന്റെ രാജ്ഞിയായി സ്ഥാനാരോഹണം നടത്തി.