ഒരു ഡേറ്റ് നൈറ്റിനായി ദമ്പതികള്‍ പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരി 27നാണ് നാഷ്‌വില്ലെയിലെ ഇവരുടെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ച് കയറിയത്. ഇത് സംബന്ധിച്ച് സെക്യൂരിറ്റി അലാറം ദമ്പതികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ വീടിനുള്ളിലെ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ അപരിചിതനെന്ന് തെറ്റിദ്ധരിച്ചാവും മെസേജ് വന്നിരിക്കുകയെന്നാണ് ഇവര്‍ ആദ്യം ധരിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ വീടിന്റെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരാള്‍ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത് ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ നാര്‍ഡി ദമ്പതികള്‍ പോലീസില്‍ വിവരം അറിയിച്ചു. വീടിനുള്ളില്‍ ഇവരുടെ നായ്ക്കുട്ടികളുമുണ്ടായിരുന്നു.
advertisement
ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി. വീടിനുള്ളില്‍ നിന്നും പ്രതിയായ സാമുവല്‍ സ്മിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ഇയാള്‍ പോലീസെത്തുമ്പോഴേക്കും കുളിച്ച ശേഷം സോഫയില്‍ വിശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
''നഗ്നനായി അയാള്‍ ഞങ്ങളുടെ സോഫയില്‍ ഇരിക്കുകയായിരുന്നു. എന്തൊക്കെ ന്യായം പറഞ്ഞാലും മറ്റുള്ളവരുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറുന്നത് നല്ല രീതിയില്ല,'' എന്ന് കെരിഗന്‍ പറഞ്ഞു.
അതേസമയം സംഭവത്തോടെ വീടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്താന്‍ ദമ്പതികള്‍ തീരുമാനിച്ചു. പ്രതി കയറിയ എല്ലാ മുറികളും ഇവര്‍ വൃത്തിയാക്കുകയും ചെയ്തു. പ്രതി ഉപയോഗിച്ച ടവ്വല്‍ നശിപ്പിക്കുകയും ചെയ്തു. ബാത്ത്‌റൂം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തതായി കെരിഗന്‍ പറഞ്ഞു.
''കുളിക്കുന്നതിനോടൊപ്പം ബാത്ത്‌റൂമില്‍ പ്രതി വിസര്‍ജ്ജിച്ചിട്ടുമുണ്ട്,'' എന്ന് കെരിഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതേത്തുടര്‍ന്ന് വീടിനുള്ളില്‍ സുരക്ഷാ വര്‍ധിപ്പിക്കാനാവശ്യമായ സജ്ജീകരണങ്ങളും ദമ്പതികള്‍ ഒരുക്കി. വാതിലിന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. വീടിന് പരിസരത്ത് കൂടുതൽ സെക്യൂരിറ്റി ക്യാമറ കൂടി ഘടിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ദമ്പതികള്‍ പറഞ്ഞു. അയല്‍ക്കാരോടും ക്യാമറ ഘടിപ്പിക്കാന്‍ പറയുമെന്നും ഇവര്‍ പറഞ്ഞു.