തിരുവനന്തപുരം എന്നത് തെറ്റാതെ ഉച്ഛരിക്കാന്‍ ശ്രമിക്കുന്നതും അതിലൂടെ പണി മേടിച്ചു കൂട്ടുന്നതുമായ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ദക്ഷിണാഫ്രിക്കന്‍ ബാറ്ററായ റാസി വാന്‍ഡര്‍ ദസനാണ് തിരുവനന്തപുരത്തിന്‍റെ പേര് പറയാന്‍ ആദ്യം ശ്രമിക്കുന്നത്. പലരും പല രീതിയിൽ പറയാൻ ശ്രമിച്ചെങ്കിലും പരാജയം നേരിടാനായിരുന്നു അവരുടെ വിധി. ഇതിനു പിന്നാലെ ഇതിന്റെ വീഡിയോ ഐസിസി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ഇത് ശശി തരുർ എംപി തന്റെ എക്സ് അക്കൗഡിൽ പങ്കുവച്ചിട്ടുണ്ട്.
advertisement
Also read-അപ്പോ കേട്ടത് ശരിയാണോ? ടീമിനൊപ്പം തിരുവനനന്തപുരത്തെത്താതെ കോഹ്ലി പോയതെവിടെ?
അതേസമയം അഫ്ഗാനിസ്ഥാനെതിരായ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സന്നാഹ മത്സരം മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 02, 2023 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗ്രൗണ്ടിലിറങ്ങുന്നതിനു മുൻപെ ശരിക്കും പണി കൊടുത്തു; ദക്ഷിണാഫ്രിക്കൻ താരങ്ങളെ കുഴപ്പിച്ച് 'തിരുവനന്തപുരം'