വൃദ്ധനെ ഒരു ജനലിനു നേരെ തള്ളിയിട്ട് മറ്റേയാൾ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നു, വയസായ ആളാവട്ടെ ദേഷ്യം മുഴുവനും അയാളുടെ മേൽ തീർക്കുന്നു. വഴക്ക് ശാരീരികമായി മാറിയപ്പോൾ അവർ പരസ്പരം അസഭ്യം പറയുന്നത് കേൾക്കാം. ചുറ്റും കൂടിനിന്ന പുരുഷന്മാർ ആദ്യം വഴക്ക് നിർത്താതെ തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ഒരാൾ പിന്നീട് ഇടപെട്ടാണ് തല്ല് നിർത്തിയത്. അവരുടെ വഴക്കിന്റെ കാരണം വ്യക്തമല്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആലപ്പുഴയിൽ ഒരു വിവാഹച്ചടങ്ങിൽ പപ്പടത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിൽ വൻ കലഹമുണ്ടായതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. വിവാഹ വിരുന്നിൽ അതിഥികൾക്ക് പപ്പടം നൽകാത്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ ആറോളം പേർക്ക് പരിക്കേറ്റിരുന്നു.
ഈ അടുത്തിടയായി സോഷ്യൽ മീഡിയായിൽ ആകെ തല്ലും ബഹളവുമാണ്. സ്ത്രീകളും സ്‌കൂൾ വിദ്യാർത്ഥികളും പുരുഷന്മാരും തമ്മിലുള്ള വഴക്കുകളുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിറഞ്ഞിരിക്കുന്നു.