മാർച്ച് മുതൽ സെപ്റ്റംബർ മാസം വരെയാണ് മയിലുകൾ ഇണ ചേരുന്ന സമയം. ഇക്കാലത്ത് തങ്ങളുടെ മനോഹരമായ പീലികൾ വിടർത്തി നൃത്തം ചെയ്താണ് ആൺ മയിലുകൾ ഇണകളെ ആകർഷിക്കുന്നത്. തുടർന്ന് ഇണ ചേരൽ കാലം അവസാനിക്കും വരെ ആൺ മയിൽ പെൺമയിലിനൊപ്പം ഉണ്ടാകും. ഇണ ചേർന്ന ശേഷം ആൺമയിൽ അവിടെ നിന്ന് പോവുകയും പിന്നീട് പെൺ മയിലുകൾ മുട്ടകൾ സംരക്ഷിക്കുകയും ചെയ്യുന്നു.
കൂടാതെ ഈ സമയം തന്റെ അതിർത്തിക്കുള്ളിലേക്ക് മറ്റ് ആൺ മയിലുകൾ പ്രവേശിച്ചാൽ ആൺ മയിൽ കടുത്ത ആക്രമണകാരിയാകുമെന്ന് അമിതാഭ് പറയുന്നു. ചില സമയങ്ങളിൽ ഏക്കറുകളോളം വിസ്തൃതമായിരിക്കും ഒരു ആൺ മയിലിന്റെ അതിർത്തി.
advertisement
നാല് അടി വരെ ഉയർന്ന് പൊങ്ങാൻ മയിലുകൾക്ക് സാധിക്കും. ആക്രമണങ്ങളിൽ മേധാവിത്വം നേടാൻ ഈ കഴിവ് മയിലുകളെ സഹായിക്കുന്നതായും അമിതാഭ് ചൂണ്ടിക്കാട്ടുന്നു. കൂർത്ത പല്ലുകൾ ഇല്ലെങ്കിലും ശത്രുക്കൾക്ക് മുകളിൽ പറന്നു കയറി അവരെ കൊത്തി പരിക്കേൽപ്പിക്കാനും കാൽ വിരലുകളുപയോഗിച്ച് മുറിവുണ്ടാക്കാനും മയിലുകൾക്ക് സാധിക്കുമെന്നും അമിതാഭ് പറയുന്നു. ചില മൃഗ ശാലകളിൽ പോലും മയിലുകൾ മനുഷ്യനെ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.