"നിങ്ങൾ ഒരു സെലിബ്രിറ്റിയാണെങ്കിൽ, ആളുകൾ നിങ്ങളുടെ എല്ലാ കാര്യങ്ങളെ കുറിച്ചും ഊഹാപോഹങ്ങൾ സൃഷ്ടിക്കും. അവർ (മാധ്യമങ്ങൾ) എഴുതിയ ഏതൊരു വാർത്തയും പൂർണ്ണമായും തെറ്റാണ്. അവയൊന്നും ഏതെങ്കിലും വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതല്ല, തെറ്റാണ്." അഭിഷേക് പറഞ്ഞു.
തൻ്റെ കുടുംബത്തെക്കുറിച്ച് മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും താരം ഊന്നിപ്പറഞ്ഞു. “ഞങ്ങൾ വിവാഹിതരാകുന്നതിന് മുൻപ് അവർ ഇത് ചെയ്തുകൊണ്ടിരുന്നു. ആദ്യം, ഞങ്ങൾ എപ്പോൾ വിവാഹം കഴിക്കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു. പിന്നെ ഞങ്ങൾ വിവാഹിതരായിക്കഴിഞ്ഞാൽ, ഞങ്ങൾ എപ്പോൾ വിവാഹമോചനം നേടണമെന്ന് അവർ തീരുമാനിക്കും. ഇതെല്ലാം അസംബന്ധമാണ്.'- അഭിഷേക് ബച്ചൻ പറഞ്ഞു.
advertisement
തനിക്കും ഐശ്വര്യക്കും പരസ്പരം സത്യമറിയാമെന്ന് അഭിഷേക് വ്യക്തമാക്കി. "അവൾക്ക് സത്യം അറിയാം, എനിക്കും അറിയാം. ഞങ്ങൾ സന്തുഷ്ടവും ആരോഗ്യകരവുമായ ഒരു കുടുംബത്തിലേക്ക് മടങ്ങുന്നു, അതാണ് ഏറ്റവും പ്രധാനപ്പെട്ടതും പ്രസക്തമായതും,” അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെയോ കുടുംബത്തെയോ ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചാരണങ്ങൾ സഹിക്കില്ലെന്നും അഭിഷേക് വ്യക്തമാക്കി.
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളിൽ ഒരാളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. 2007 ഏപ്രിൽ 20-ന് മുംബൈയിലെ ബച്ചൻ്റെ വസതിയായ 'പ്രതീക്ഷ'യിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
ഒന്നിച്ചഭിനയിച്ച സിനിമകൾ: 'ധായ് അക്ഷര്‍ പ്രേം കെ' (2000), 'കുച്ച് നാ കഹോ' (2003), 'ധൂം 2' (2006), 'ഉമറോ ജാൻ' (2006), 'ഗുരു' (2007), 'സർക്കാർ രാജ്' (2008), 'രാവൺ' (2010) എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങളിൽ ഈ ദമ്പതികൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
മകൾ ആരാധ്യ: 2011 നവംബർ 16 നാണ് ഇവർക്ക് മകൾ ആരാധ്യ ജനിച്ചത്. ആരാധ്യയുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധാലുവാണ്.
