TRENDING:

മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി വിവാഹിതരായി ഷുക്കൂർ വക്കീലും ഷീനയും

Last Updated:

മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയായ ഷൂക്കൂറും പാലക്കാട് സ്വദേശിനിയായ ഷീനയുടെയും വിവാഹം കഴിഞ്ഞ് 29 വർഷത്തിനു ശേഷമാണ് നേരത്തേ പ്രഖ്യാപിച്ചതു പോലെ മാർച്ച് എട്ട് വനിതാ ദിനത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്. ഷുക്കൂറിന്റേയും ഷീനയുടേയും  മൂന്നു പെൺമക്കളുടെ സാന്നിധ്യത്തിൽ കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്ന  ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ ഓഫീസിൽ ബുധനാഴ്ച രാവിലെയായിരുന്നു വിവാഹം.
Image: Facebook
Image: Facebook
advertisement

Also Read- ഷുക്കൂർ വക്കീലും ഭാര്യ ഷീനയും 29 വർഷത്തിനുശേഷം വീണ്ടും വിവാഹിതരാകുന്നുതെന്തുകൊണ്ട്?

മുസ്​ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും സ്വത്തുക്കളുടെ അവകാശം പൂര്‍ണമായും പെണ്‍മക്കള്‍ക്ക് കൂടി ലഭിക്കാനാണ് സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം ഇരുവരും വീണ്ടും വിവാഹിതരായത്.

ഭാര്യ ഷീനയെ താൻ ഒരിക്കൽകൂടി വിവാഹം കഴിക്കുകയാണെന്നുള്ള ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 1994 ഒക്ടോബർ 6നായിരുന്നു ഷുക്കൂർ വക്കീലും ഷീനയും വിവാഹിതരായത്. സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനുമാണ് അഭിഭാഷകനായ ഷുക്കൂർ.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി വിവാഹിതരായി ഷുക്കൂർ വക്കീലും ഷീനയും
Open in App
Home
Video
Impact Shorts
Web Stories