'ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന് അറിയിക്കാനാണ് ഇതെഴുതുന്നത്. പരസ്പര ബഹുമാനത്തോടെ ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇത്. ഞങ്ങള്‍ ഇനിയും നല്ല സുഹൃത്തുക്കളായി തുടരും. പിരിയാനുള്ള തീരുമാനം പക്വതയോടെയും പരസ്പരം മനസിലാക്കിക്കൊണ്ടുമാണ് ഞങ്ങള്‍ എടുത്തത്.' -ഷിജു കുറിച്ചു.
'ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങള്‍ വിനീതമായി അപേക്ഷിക്കുകയാണ്. ഞങ്ങള്‍ രണ്ടുപേരും സ്വന്തം വഴികളിലൂടെ മുന്നോട്ടു പോകുന്നതിനെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി.' -ഷിജു തുടര്‍ന്നു.
advertisement
ബിഗ് ബോസ് സമയത്ത് ഷിജുവിന്റെ കുടുംബം എത്തിയ വീഡിയോ ഒക്കെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇവരുടെ പ്രണയ വിവാഹ വിശേഷങ്ങളും ഇരുവരും പങ്കുവച്ചതും ബിഗ് ബോസിലാണ്. ഇന്ന് ടെലിവിഷൻ ഇന്ഡസ്ട്രിയിലും സിനിമ മേഖലയിലും സജീവമാണ് ഷിജു.
നീണ്ട 17 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരായതിനാൽ ഏറെ എതിർപ്പുകൾക്ക് ഒടുവിൽ ആണ് ഷിജുവും പ്രീതിയും ഒന്നായത്. തെലുഗു സിനിമാലോകത്തും ഷിജു ഭാഗം ആയിരുന്നു. കുവൈറ്റ് എയര്‍വെയ്സിലെ എയര്‍ ഹോസ്റ്റസും ഭരതനാട്യം ഡാന്‍സറുമാണ് പ്രീതി. ദമ്പതികൾക്ക് ഒരു മകളുമുണ്ട്.
Summary: Serial and film actor, and former Bigg Boss contestant Shiju A R, along with his wife Preethi Prem, have divorced. Shiju himself announced the official separation through a social media post. He stated that this was a mutual decision and requested people not to spread rumors.
