താന്‍ മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചുവെന്നും ആ തീരുമാനം തന്റെ ജീവിതത്തെ നല്ല രീതിയില്‍ മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ''അതേ, ഞാന്‍ മദ്യപിച്ചിട്ടുണ്ട്. എല്ലാവരും ജനിതകമായി വ്യത്യസ്തരാണ്. ലഹരി എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. ചില ആളുകളില്‍ ഇത്തരം കാര്യങ്ങളില്‍ അടിമപ്പെടുത്തുന്ന ജീനുകളുണ്ട്,'' അദ്ദേഹം പറഞ്ഞു.
''ഈ മാറ്റം തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഇത്തരം അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. ആ നിര്‍ദേശം നിങ്ങളുടെ ഉള്ളില്‍ നിന്ന് വരണം. മദ്യപാനം നിറുത്തിയതിന് ശേഷം ഞാന്‍ നല്ലൊരു വ്യക്തിയായെന്ന് ഞാന്‍ കരുതുന്നു. എനിക്കറിയാവുന്ന എല്ലാവരുമായുമുള്ള എന്റെ ബന്ധം നൂറിരട്ടി മെച്ചപ്പെട്ടതായി ഞാന്‍ കരുതുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ആര്യന്‍ 'ടാസ്‌ക് മാസ്റ്ററും പെര്‍ഫക്ഷനിസ്റ്റും'
തന്നെ 'ബാഡ്‌സ് ഓഫ് ബോളിവുഡി'ല്‍ അഭിനയിപ്പിച്ച ആര്യന്‍ ഖാനെയും അദ്ദേഹം പ്രശംസിച്ചു. ആര്യനെ കഴിവുറ്റ, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അച്ചടക്കമുള്ള സംവിധായകനായാണ് ബോബി ഡിയോള്‍ വിശേഷിപ്പിച്ചത്. ''എനിക്കിത് വേണം, നിങ്ങള്‍ ഇത് ഇങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു', എന്ന് എന്റെ സ്വന്തം മകന്‍ എന്നോട് പറയുന്നത് പോലെയായിരുന്നു അത്. 'ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് ആര്യന്‍ കാരണമാണ്. അദ്ദേഹം അത് ലോകത്തിന് മുന്നില്‍ തെളിയിച്ചിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
സൂപ്പര്‍സ്റ്റാറായ പിതാവ് ഷാരൂഖ് ഖാന്റെ നിഴലില്‍ നിന്ന് പുറത്തുകടന്ന് സ്വന്തം വ്യക്തിത്വം സ്ഥാപിക്കാനുള്ള ആര്യന്റെ ധൈര്യത്തെയും ബോബി അഭിനന്ദിച്ചു.
അടുത്ത ചിത്രം
അനിമല്‍, ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന അനിമല്‍ പാര്‍ക്കാണ് ബോബിയുടെ അടുത്ത ചിത്രം.
