'പുതിയ യാത്ര പുതിയ തുടക്കം' എന്നാണ് വിവാഹത്തെ കുറിച്ച് കാളിദാസ് പറഞ്ഞത്. നല്ല പേടിയോടെയായിരുന്നു വിവാഹത്തിന് എത്തിയത്. ഗുരുവായൂർ അമ്പലത്തിൽ കയറിയതോടെ നല്ല സമാധാനം കിട്ടിയതുപോലെയായിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ തിരക്ക് കാരണം ഗുരുവായൂർ അമ്പലത്തിലെത്തിയ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും കാളിദാസ് വ്യക്തമാക്കി.
'ഞങ്ങളുടെ സന്തോഷം എത്രമാത്രമാണെന്ന് പറഞ്ഞ് ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ജയറാം പറഞ്ഞത്.ഏകദേശം 32 വർഷങ്ങൾക്ക് മുമ്പ്, ഗുരുവായൂരപ്പന്റെ മുമ്പിൽ വച്ചാണ് അശ്വതിയെ താലികെട്ടിയത്. അന്ന് ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങൾ രണ്ടു പേർ മാത്രമായിരുന്നു. പിന്നീട്, കണ്ണനും ചക്കിയും ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തി. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ നവനീതും
advertisement
താരിണിയും അതിഥികളായെത്തി. ഞങ്ങൾക്ക് മരുമകനും മരുമോളുമല്ല, മകനും മകളുമാണ് അവർ.'- ജയറാം പറഞ്ഞു.
ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ വർഷങ്ങൾക്കുമുൻപത്തിയ ആൾക്കൂട്ടം ഇത്തവണയും ഉണ്ടായി. കേരളത്തിൻറെ പല ഭാഗത്തുനിന്നും ആളുകൾ കല്ല്യാണം കൂടാൻ എത്തിയതിന് സന്തോഷമെന്നായിരുന്നു പാർവതിയുടെ വാക്കുകൾ.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് രാവിലെ 7.30 നും 7.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ക്ഷേത്ര കൊടി മരത്തിനു മുന്നിലായി ക്രമീകരിച്ചിരുന്ന വിവാഹമണ്ഡപത്തിൽ വച്ചായിരുന്നു കാളിദാസ് താരണി കലിംഗരായരെ തുളസി ഹാരം അണിയിച്ച് താലികെട്ടിയത്.11-ാം തീയതി ബുധനാഴ്ചയാണ് ചെന്നെയിൽ വിവാഹ സൽക്കാരം ഒരുക്കിയിരിക്കുന്നത്