"ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന് ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസ താരം ലയണൽ മെസ്സി ഒപ്പിട്ട ഒരു ജേഴ്‌സി.എന്റെ പേരും അതിൽ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു.കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവ്കൊണ്ട് മാത്രമല്ല, അദ്ദേഹത്തിന്റെ എളിമയ്ക്കും ദയയും കണ്ട് വളരെക്കാലമായി മെസ്സിയെ ആരാധിക്കുന്ന ഒരാൾക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്.ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലായിരന്നുവെങ്കിൽ ഈ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.എല്ലാറ്റിനുമുപരി ഈ മറക്കാനാവാത്ത സമ്മാനത്തിന് ദൈവത്തിന് നന്ദി" വീഡിയോ പങ്കു വച്ചുകൊണ്ട് മോഹൻലാൽകുറിച്ചു.
advertisement
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിലെത്തിയാണ് ജഴ്സി ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നവർ മോഹൻലാലിനു കൈമാറിയത്.