TRENDING:

Mohanlal 'പുരികത്തിൽ കൊള്ളാനുള്ളത് കൃത്യമായി കണ്ണിൽ കൊണ്ടു'; കണ്ണിൽ മൈക്ക് കൊണ്ട് വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം

Last Updated:

മാധ്യമപ്രവർത്തകനും നടനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ് പുറത്തുവന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ മോഹൻലാലിന്റെ കണ്ണിൽ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയ ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ അദേഹത്തിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു.
News18
News18
advertisement

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ ഗൺമൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. മകളുടെ സിനിമപ്രവേശനത്തിനെ കുറിച്ചുള്ള നടന്റെ പ്രതികരണം എടുക്കാന്‍ ശ്രമിച്ച തിരക്കിനിടയില്‍ മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കൊള്ളുന്നത്.

ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ് പുറത്തുവന്നു. കണ്ണിൽ മൈക്ക് തട്ടിയതിന് മാധ്യമപ്രവർത്തകൻ നടനോട് മാപ്പ് പറയുന്നത് ഓഡിയോയിൽ കേൾക്കാം. എന്നാൽ നടൻ വളരെ സൗമ്യമായി അതിൽ കുഴപ്പമില്ല കണ്ണിന് ഒന്നും പറ്റിയില്ല സാരമില്ല എന്നാണ് പറയുന്നത്.

advertisement

സാർ എനിക്ക് ഒരു അബന്ധം പറ്റിയതാണ് എന്ന് പറഞ്ഞു തുടങ്ങുന്ന മാധ്യമപ്രവർത്തകനുമായുള്ള ഫോൺ മോഹൻലാലിൻറെ സംഭാഷണത്തിന്റെ പൂർണരൂപം ഇങ്ങനെ,

" നോ പ്രോബ്ലം ..കഴിഞ്ഞ കാര്യമല്ലേ! കണ്ണിന് കുഴപ്പമൊന്നുമില്ല..പറ്റിയാലും ഒന്നും ചെയ്യാൻ ഒക്കില്ലലോ. ഇത് എന്താന്ന് അറിയോ, നമ്മൾ ഒരു അഞ്ച് മണിക്കോ ആറ് മണിക്കോ ഒരു പോസ്റ്റ് ഇടാൻ പറയുന്നു. അവർ അത് ഇടുന്നു. നമ്മൾ ഒരു ഫങ്ക്ഷന് കേറുന്നു. അതിനിടയ്ക്ക് എന്താണ് ന്യൂസിൽ വരുന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്തൊരു കാര്യം സംസാരിക്കില്ല. അതാണ് ഞാൻ പറഞ്ഞത് എനിക്ക് അറിയില്ല. അറിഞ്ഞൂടാത്തൊരു കാര്യം ഞാൻ നിങ്ങളോട് സംസാരിക്കാൻ പറ്റില്ലലോ. അതാണ് എനിക്ക് അറിയില്ല അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്. പുരികത്തിൽ കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു അത്രേ ഉള്ളു.. കുഴപ്പമൊന്നും ഇല്ല മോനെ ടേക്ക് കെയർ". മോഹൻലാൽ പറഞ്ഞതിങ്ങനെ .

advertisement

സംഭാഷണത്തിൽ പലതവണ മാധ്യമപ്രവർത്തകൻ മാപ്പ് പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ നടൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, നടന്റെ കണ്ണിൽ മൈക്ക് കൊണ്ട വിഷയത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി. ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അയാളെ നിർബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mohanlal 'പുരികത്തിൽ കൊള്ളാനുള്ളത് കൃത്യമായി കണ്ണിൽ കൊണ്ടു'; കണ്ണിൽ മൈക്ക് കൊണ്ട് വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം
Open in App
Home
Video
Impact Shorts
Web Stories