ഒരാളെ സ്നേഹിക്കാനോ അവർക്ക് വേണ്ടി പ്രാർത്ഥിക്കാനോ മതത്തിന്റെ ആവിശ്യം ഇല്ലെന്നും ഇച്ചക്കയ്ക്ക് വേണ്ടി വഴിപാട് നടത്തിയത് ഒരുപാട് പേർ തെറ്റിദ്ധരിച്ചുവെന്നും നടൻ പറയുന്നു. ലാലേട്ടൻ ശബരിമലയിൽ പോയപ്പോൾ മമ്മൂക്കയുടെ ആരോഗ്യത്തിന് വേണ്ടി വഴിപാട് നടത്തിയതിനെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
നടന്റെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,' നമ്മുടെ ഏറ്റവും അടുത്ത ആളിന് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താ കുഴപ്പം. അതിനെ തെറ്റിദ്ധരിക്കുക എന്ന് പറയുന്നതിലാണ് സങ്കടം. ഒരുപാട് പേർ അതിനെ തെറ്റിദ്ധരിക്കാൻ സാഹചര്യം ഉണ്ടാക്കി. അതിന്റെയൊന്നും കാര്യമില്ല. ഒരാളെ സ്നേഹിക്കാനോ അല്ലെങ്കിൽ ഒരാൾക്ക് വേണ്ടി ഒരു കാര്യം ചെയ്യാനോ ചിന്തിക്കാനോ മതമോ അങ്ങനെ ഉള്ള കാര്യങ്ങളോ ഒന്നും ഇല്ല. സിനിമയിൽ അങ്ങനെ ഒന്നും ഇല്ലല്ലോ. ഒരു കഥാപാത്രം അദ്ദേഹത്തിന്റെ റിലീജിയൻ നോക്കിയാണോ അഭിനയിക്കുന്നത്. വളരെ അധികം സന്തോഷം അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഒരു സംശയം ആയിരിന്നു അത് മാറി കാർമേഘം മാറിയതുപോലെ വളരെ സന്തോഷവാനായി തിരിച്ചവന്നിട്ട് ഞങ്ങളുടെ കൂടെ തന്നെയാണ് അഭിനയിക്കേണ്ടത്. പുതിയ സിനിമയിലെ ചില സീനുകൾ ഒന്നിച്ചുണ്ട്. അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്'. മോഹൻലാൽ പറഞ്ഞു.
advertisement
അതേസമയം, സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധനേടുകയാണ്. ഒരു പരിപാടിയിലെ വേദിയില്‍ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്.