ഞാൻ അവളെ സ്നേഹത്തോടെ വിളിക്കുന്നത് ബുജ്ജി എന്നാണ്. എന്നാൽ, എൻ്റെ സിനിമയിൽ നായികയെ ആ പേര് വിളിച്ചപ്പോൾ അവൾക്ക് ദേഷ്യമായി. 'ഞാനാണ് സംവിധായകനോട് ആ വാക്ക് ചേർക്കാൻ ആവശ്യപ്പെട്ടത്' എന്ന് അവൾ തെറ്റിദ്ധരിച്ചു, കുറച്ചുദിവസം അവൾ എന്നോട് മിണ്ടിയില്ല,' ചൈതന്യ പറഞ്ഞു. 'ഇടയ്ക്ക് വഴക്കിട്ടില്ലെങ്കിൽ ആ ബന്ധം യഥാർത്ഥമാവില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ പ്രണയം ആരംഭിച്ചതിനെക്കുറിച്ച് നാഗ ചൈതന്യ സംസാരിച്ചു, "ഞങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് കണ്ടുമുട്ടിയത്. എൻ്റെ പങ്കാളിയെ ഞാൻ അവിടെ വെച്ച് കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവളുടെ ജോലിയെക്കുറിച്ച് എനിക്കറിയാമായിരുന്നു. ഒരു ദിവസം എൻ്റെ ക്ലൗഡ് കിച്ചനെക്കുറിച്ച് ഞാൻ പോസ്റ്റ് ചെയ്തപ്പോൾ അവൾ ഒരു ഇമോജി കമൻ്റ് ചെയ്തു. ഞാൻ മറുപടി നൽകി, ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി, താമസിയാതെ നേരിട്ട് കണ്ടുമുട്ടി." ചോദ്യോത്തര വേളയിൽ, ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യം എന്താണ്? എന്ന ചോദ്യത്തിന്, എൻ്റെ ഭാര്യ ശോഭി എന്ന് ചൈതന്യ മറുപടി നൽകി.
advertisement
'താങ്ക്യൂ', 'ലാൽ സിംഗ് ഛദ്ദ', 'കസ്റ്റഡി' തുടങ്ങിയ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിന് ശേഷം, 'തണ്ടേൽ' എന്ന ചിത്രത്തിലൂടെയാണ് നാഗ ചൈതന്യ ശക്തമായി തിരിച്ചെത്തിയത്. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ ചിത്രം അദ്ദേഹത്തിൻ്റെ കരിയറിലെ വലിയ വഴിത്തിരിവായി. പാക് അതിർത്തിയിൽ അബദ്ധത്തിൽ എത്തിപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയ ഈ ചിത്രത്തിൽ സായി പല്ലവിയാണ് നായിക. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം, 2024 ഡിസംബറിൽ അന്നപൂർണ്ണ സ്റ്റുഡിയോസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹിതരായത്. നടി സമന്താ റൂത്ത് പ്രഭുവുമായി ആയിരുന്നു താരത്തിന്റെ ആദ്യ വിവാഹം.