ബാലയ്യയുടെ ഈ ആസ്വാദന രീതിക്ക് രസകരമായ കമന്റുകളാണ് പ്രേക്ഷകർ നൽകുന്നത്. 'ലെ ബാലയ്യ: എൻ്റെ അഭിനയം കണ്ട് എൻ്റെ കണ്ണ് തന്നെ തള്ളി', 'ഹോ എന്നെ സമ്മതിക്കണം: ലെ ബാലയ്യ' എന്നിങ്ങനെ പോകുന്നു കമന്റുകൾ. മലയാള സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രത്തെ ഓർമ വന്നുവെന്നും ചില പ്രേക്ഷകർ കുറിക്കുന്നുണ്ട്.
advertisement
നന്ദമുരി ബാലകൃഷ്ണയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'അഖണ്ഡ 2: താണ്ഡവം'. 2021-ൽ റിലീസ് ചെയ്ത 'അഖണ്ഡ' സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം എത്തുന്നത്. സംയുക്ത മേനോൻ നായികയാകുന്ന ചിത്രത്തിൽ ആദി പിന്നിസെട്ടിയാണ് വില്ലൻ വേഷം ചെയ്യുന്നത്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും താരനിരയിലുണ്ട്. ബോയപതി ശ്രീനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്; ബോയപതിയും നന്ദമുരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഒന്നാം ഭാഗം പോലെ തന്നെ ആക്ഷനും സംഘട്ടന രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്ത, ഗോപിചന്ദ് അചന്ത എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സി. രാംപ്രസാദ്, സന്തോഷ് ഡി. സംഗീതം തമൻ എസ്. ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും.
