അതേസമയം, തന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച ചില സന്ദർഭങ്ങളെക്കുറിച്ചും നടൻ സംസാരിച്ചു. "നിങ്ങളുടെ പ്രായത്തെക്കുറിച്ച് ആദ്യം വിമർശനം ലഭിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കൾ നിങ്ങളെ അങ്കിൾ എന്ന് വിളിക്കുമ്പോഴാണ്. അത് നിങ്ങളെ ഞെട്ടിക്കും, പക്ഷേ പിന്നീട് നിങ്ങൾ അതിനോട് പൊരുത്തപ്പെടേണ്ടിവരും," ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മാധവൻ പറഞ്ഞു.
അതേസമയം, പ്രായം തന്റെ ജോലിയിലെ തീരുമാനങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് നടൻ പറയുന്നു. “നിങ്ങള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ നായികമാരെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചുവേണം. കാരണം, അവര്‍ നിങ്ങള്‍ക്കൊപ്പം അഭിനയിക്കുമായിരിക്കും, പക്ഷേ ഈ നായകന്‍ സിനിമയുടേ പേരില്‍ അവര്‍ക്കൊപ്പം രസിക്കുകയാണെന്ന് കാണുന്നവര്‍ക്ക് തോന്നും. നടന്‍ അങ്ങനെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുകയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ ആ കഥാപാത്രത്തോട് അവര്‍ക്കുള്ള ബഹുമാനം നഷ്ടമാകും.' -മാധവന്‍ പറഞ്ഞു
advertisement
ഒരു 22 വയസ്സുകാരനെ പോലെ ജോലി ചെയ്യാൻ തന്റെ ശരീരബലം അത്ര ശക്തമല്ല എന്ന തിരിച്ചറിവ് തനിക്കുണ്ടെന്ന് മാധവൻ പറയുന്നു. പ്രായത്തിന്റെ അനുയോജ്യതയും ഒപ്പം ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തിലും നാം എപ്പോഴും ശ്രദ്ധാലുക്കൾ ആയിരിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.