അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ രവി മോഹന്റെ സിനിമകളെ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തുപിടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. മലയാള സിനിമയുടെ കലാസാംസ്കാരിക രംഗത്തിന്റെ ഭാഗം കൂടിയാണ് നടനെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിലെ മറ്റൊരു മുഖ്യാതിഥിയായ ബേസിൽ ജോസഫിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യുവതലമുറയിലെ പ്രേക്ഷകർക്കിടയിൽ ബേസിൽ ജോസഫ് ഏറെ സ്വീകാര്യനായ ഒരു നടനും സംവിധായകനുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപിമാർ, എംഎൽഎമാർ, മേയർ തുടങ്ങിയ പ്രമുഖ ജനപ്രതിനിധികൾ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. യുകെ, ഫ്രാൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌വാൻ, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, റൊമാനിയ, ദക്ഷിണകൊറിയ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഓണാഘോഷങ്ങൾക്ക് അതിഥികളായി എത്തുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സെപ്റ്റംബർ 9-ന് വൈകുന്നേരം നടക്കുന്ന ഘോഷയാത്രയോടെ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് സമാപനമാകും.
advertisement