TRENDING:

'ഭക്ഷണം കാണുമ്പോൾ തന്നെ പേടി; കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി'; നടൻ റിയാസ് നർമകല

Last Updated:

പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടതെന്ന് റിയാസ് കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നടൻ റിയാസ് നർമകല. ഭക്ഷ്യവിഷബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യമുണ്ടായതെന്നും പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ സൂക്ഷിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു.
News18
News18
advertisement

'രോഗിയായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വർഷങ്ങൾക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD POISON അടിച്ചു നല്ല അസ്സല് പണി കിട്ടി എന്തോ തിന്നേ കുടിക്കേ ചെയ്തതാണ് എവിടെന്നാണെന്ന് അറിയില്ല. ഇപ്പോ ഭക്ഷണം കാണുമ്പോൾ തന്നെ പേടിയാ...

കഷ്ട്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി, എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്, അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തിൽ പറയുവാ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, നടക്കില്ല എന്നറിയാം എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക.'- റിയാസ് നർമകല ഫെയ്സ്ബുക്കിൽ കുറിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഭക്ഷണം കാണുമ്പോൾ തന്നെ പേടി; കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി'; നടൻ റിയാസ് നർമകല
Open in App
Home
Video
Impact Shorts
Web Stories