ഇതിനിടെയിൽ ഇന്ന് ടൊവിനോ തോമസിന്റെ ജന്മദിനമാണ്. എന്നാൽ എല്ലാ താരത്തിനെ പോലെ കേക്ക് മുറിക്കാനോ യാത്ര പോകാനോ താരത്തിനു സമയമില്ല. താരം മറ്റൊരു തിരക്കിലാണ്. ഇതിനു ഉദാഹരണമാണ് ടോവിനോ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോ . വാൾ പയറ്റ് (Katana Skills) പരിശീലനത്തിന്റെ തിരക്കിലാണ് താരം. ഇതോടെ താരത്തിന്റെ പുതിയ ആയോധനകല സിനിമയുടെ ഭാഗമായാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ (Anweshippin Kandethum) സിനിമ ഫെബ്രുവരി 9ന് സിനിമ തിയേറ്ററിലേക്ക് എത്തുന്നു. പൃഥ്വിരാജ് നായകനായ കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമയും യൂഡ്ലി ഫിലിംസിന്റേയും ബാനറിൽ ജിനു വി. ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.