Anweshippin Kandethum | ടൊവിനോ തോമസിന്റെ പുതുവർഷ റിലീസ് 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരിയിൽ; തിയതി പ്രഖ്യാപിച്ചു
- Published by:user_57
- news18-malayalam
Last Updated:
ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നായ 'അന്വേഷിപ്പിൻ കണ്ടെത്തും' വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്
ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' (Anweshippin Kandethum) സിനിമ ഫെബ്രുവരി 9ന് സിനിമ തിയേറ്ററിലേക്ക് എത്തുന്നു. പൃഥ്വിരാജ് നായകനായ കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമയും യൂഡ്ലി ഫിലിംസിന്റേയും ബാനറിൽ ജിനു വി. ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നായ 'അന്വേഷിപ്പിൻ കണ്ടെത്തും' വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്. സംഗീത സംവിധായകനായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
advertisement
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജിനു വി. എബ്രഹാം ആണ്. ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായിരുന്നു ഡാർവിൻ കുര്യാക്കോസ്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ രീതിയിൽ നിന്നും മാറി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. 'തങ്കം' സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ഗൗതം ശങ്കർ ആണ് ഈ സിനിയമക്കും ക്യാമറ ഒരുക്കുന്നത്.
advertisement
എഡിറ്റിംഗ്- സൈജു ശ്രീധർ, കലാ സംവിധാനം- ദിലീപ് നാഥ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ., മാർക്കറ്റിങ്- ഒബ്സ്ക്യുറ, പി.ആർ.ഒ.- ശബരി.
Summary: Tovino Thomas movie Anweshippin Kandethum grabs a release date in February 2023. One of the biggest projects in the career of Tovino Thomas, Anweshippin Kandethum is made on a heavy budget
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 26, 2023 9:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Anweshippin Kandethum | ടൊവിനോ തോമസിന്റെ പുതുവർഷ റിലീസ് 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരിയിൽ; തിയതി പ്രഖ്യാപിച്ചു