നിരവധി താരങ്ങളാണ് ടൊവിനോയുടെ പോസ്റ്റിന് ആശംസകൾ നേർന്നിരിക്കുന്നത്. ഈ അടുത്താണ് അച്ഛനോടൊപ്പം ജിമ്മിൽ നിന്നുള്ള ഒരു ചിത്രം നടൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'അച്ഛൻ, മാർഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി..നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല' എന്ന കുറിപ്പോടെയാണ് ടൊവിനോ അന്ന് ചിത്രങ്ങൾ പങ്കുവെച്ചത്.
അതേസമയം, ടൊവിനോ നായകനായി എത്തിയ ചിത്രം നരിവേട്ട തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അബിൻ ജോസഫ് തിരക്കഥയെഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ചിത്രമാണ് നരിവേട്ട. മെയ് 23 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ഇതുവരെ 28.43 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.