TRENDING:

അഹമ്മദാബാദ് വിമാന അപകടം; സഹ പൈലറ്റ് നടൻ വിക്രാന്ത് മാസിയുടെ കുടുംബ സുഹൃത്ത്

Last Updated:

വിക്രാന്ത് മാസിയുടെ കുടുംബ സുഹൃത്തായ ക്ലിഫോഡ് കുന്ദറിന്റെ മകനാണ് ക്ലൈവ് കുന്ദർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ സഹ പൈലറ്റ് നടൻ വിക്രാന്ത് മാസിയുടെ കുടുംബ സുഹൃത്ത്. നടൻ തന്നെയാണ് ഈ കാര്യം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവച്ചത്. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും നടൻ അനുശോചനം രേഖപ്പെടുത്തി. വിക്രാന്ത് മാസിയുടെ കുടുംബ സുഹൃത്തായ ക്ലിഫോഡ് കുന്ദറിന്റെ മകനാണ് ക്ലൈവ് കുന്ദർ. അപകടത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന് ദൈവം ശക്തി നൽകട്ടെയെന്നും നടൻ കുറിച്ചു.
News18
News18
advertisement

വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങ‌ളെയും പ്രിയപ്പെട്ടവരെയും ഓർത്ത് എന്റെ ഹൃദയം നുറുങ്ങുന്നു. എന്റെ അങ്കിൾ ക്ലിഫോർഡ് കുന്ദറിന് മകൻ ക്ലൈവ് കുന്ദറിനെ അപകടത്തിൽ നഷ്ടപ്പെട്ടു. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്നു അദ്ദേഹം. അമ്മാവനും കുടുംബത്തിനും അപകടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ദൈവം ശക്തി നൽകട്ടെ'. വിക്രാന്ത് മാസി കുറിച്ചു.

അതേസമയം, മരിച്ച ക്ലൈവ് കുന്ദർ വിക്രം മാസിയുടെ കസിൻ ആണെന്ന് തെറ്റിദ്ധരിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വർത്തകളോടും നടൻ പ്രതികരിച്ചു. കുന്ദർ കുടുംബം തങ്ങളുടെ കുടുംബ സുഹൃത്തുക്കളാണെന്നും അദ്ദേഹം തന്റെ കസിൻ അല്ലന്നും വിക്രാന്ത് മാസി അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അഹമ്മദാബാദ് വിമാന അപകടം; സഹ പൈലറ്റ് നടൻ വിക്രാന്ത് മാസിയുടെ കുടുംബ സുഹൃത്ത്
Open in App
Home
Video
Impact Shorts
Web Stories