Ahmedabad Plane Crash: എയർ ഇന്ത്യ വിമാനം 242 യാത്രക്കാരുമായി അഹമ്മദാബാദിൽ തകർന്നു വീണു
- Published by:Rajesh V
- news18-malayalam
Last Updated:
അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമാണ് അപകടത്തിൽപെട്ടത്
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം (എ ഐ 171) തകർന്നുവീണ് വൻ അപകടം. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്. യാത്രക്കാർ ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.
വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.17നാണ് ലണ്ടനിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം.
Flight AI171, operating Ahmedabad-London Gatwick, was involved in an incident today, 12 June 2025. At this moment, we are ascertaining the details and will share further updates at the earliest on https://t.co/Fnw0ywg2Zt and on our X handle (https://t.co/Id1XFe9SfL).
-Air India…
— Air India (@airindia) June 12, 2025
advertisement
എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിന് തീപിടിച്ചു. പ്രദേശമാകെ പുക നിറയുകയായിരുന്നു. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.
Summary: Air India flight AI-171, bound for London’s Gatwick Airport with 242 passengers and 12 crew members on board, crashed shortly after takeoff near Ahmedabad airport on June12, 2025.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
First Published :
June 12, 2025 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: എയർ ഇന്ത്യ വിമാനം 242 യാത്രക്കാരുമായി അഹമ്മദാബാദിൽ തകർന്നു വീണു


