TRENDING:

ഉമ്മന്‍ ചാണ്ടിയേ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി

Last Updated:

വിനായകൻ മാപ്പ് പറയണമെന്നും നടന് എതിരെ കേസെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു നടൻ വിനായകൻ. സോഷ്യൽ മീഡിയ ലൈവ് എത്തിയാണ് വിനായകന്റെ അധിക്ഷേപം. ആരാണ് ഈ ഉമ്മൻ ചാണ്ടി. അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്നാണ് ലൈവിലെത്തിയ വിനായകന്റെ വാക്കുകൾ.
advertisement

ആരാടാ ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി, നിർത്തിയിട്ടു പോ, പത്രക്കാരോടാണ് -എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ചു സംസാരിക്കുന്നത്.

Also read-Oommen Chandy live updates | വിലാപയാത്ര കോട്ടയം ജില്ലയിൽ കടക്കാൻ എടുത്തത് 22 മണിക്കൂറിലേറെ സമയം

വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമത്തിലൂടെ ഉയരുന്നത്. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകൻ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 23 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി. വിലാപയാത്ര ഇപ്പോൾ പെരുന്ന പിന്നിട്ടു. തിരുനക്കരയിലാണ് പൊതുദർശനം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഉമ്മന്‍ ചാണ്ടിയേ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി
Open in App
Home
Video
Impact Shorts
Web Stories