'ഈ പാവക്കുട്ടി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ജോജി സൈറയുടെ മകനാണ്. എന്റെ സ്കൂൾ കാലഘട്ടം തൊട്ട് എനിക്കറിയാവുന്ന സുഹൃത്തുക്കളിൽ ഒരാൾക്ക് ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് എന്നതു തന്നെയാണ് ഇവന്റെ പ്രത്യേകത. ഈ കുഞ്ഞുപാവ വളരെ വേഗത്തിൽ വളരുകയാണ്. ശരിക്കും ഇവൻ എന്നെ ആന്റി എന്നാണ് വിളിക്കേണ്ടത്. എന്നാൽ, സൈറ എപ്പോഴും കുഞ്ഞിനോട് ചേച്ചിയെ നോക്ക്, ചേച്ചിയോട് ഹായ് പറ എന്നൊക്കെയാണ് പറയാറുള്ളത് (അത് ഞാൻ ആസ്വദിക്കുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല). പക്ഷേ, നിങ്ങൾ ഈ വിഡിയോയിൽ കാണുന്നതു പോലെ അവൻ ആന്റി, ചേച്ചി വിളികളെല്ലാം ഉപേക്ഷിച്ച് അമ്മു എന്നാണ് എന്നെ വിളിക്കുന്നത് (തീർച്ചയായും അത് ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്). ആദ്യ വിഡിയോയിൽ അവന് കുറച്ച് ദിവസം മാത്രമാണ് പ്രായം. രണ്ടാമത്തെ വിഡിയോയിൽ കുറച്ച് മാസങ്ങളാണ് പ്രായം, മൂന്നാമത്തെ വിഡിയോയിൽ ഒരു വർഷവും നാല് മാസവുമാണ് ' - ഈ അടിക്കുറിപ്പോടു കൂടിയാണ് അഹാന വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Also read-'അവരാണ് ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യര്‍';ദിയ പറഞ്ഞത് ആരെപ്പറ്റിയാണ്?
നിമിഷ നേരം കൊണ്ട് തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായി മാറി. നിരവധി പേരാണ് താരത്തിന്റെ വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. 'ചെക്കന് ക്രഷ് അടിച്ചെന്ന് തോന്നുന്നു', 'ഇതാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്', 'സോ ക്യൂട്', 'അമ്മുവിന്റെ ഏറ്റവും ക്യൂട് ലിറ്റിൽ ഫാൻ', 'അമ്മൂന്ന് ഉള്ള ആ വിളിയിൽ ശരിക്കും അലിഞ്ഞുപോകും', 'പരിശുദ്ധമായ ബന്ധം' എന്നിങ്ങനെ പോകുന്നു കമന്റുകൾ.