മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരവും നടക്കും. ആശ ശരത്ത് ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
advertisement
Also Read- വാത്തി, മോമോ, വെയ്ൽ എത്തി; പൂവൻ അടുത്ത ആഴ്ച; ഒടിടി റിലീസുകൾ
ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. ഈയിടെ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍.