TRENDING:

Kajol: 'തോന്നുന്ന പോലെ വസ്ത്രം ധരിച്ച് പുറത്തുപോകാന്‍ പറ്റില്ല.. ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് മകളെ ഓർമ്മിപ്പിക്കാറുണ്ട്'; കജോള്‍

Last Updated:

നമുക്ക് സമൂഹത്തെ ഒറ്റരാത്രികൊണ്ട് മാറ്റാൻ കഴിയില്ലെന്ന് കജോൾ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടിയാണ് കജോള്‍. ഇപ്പോഴിതാ, സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. തന്റെ പുതിയ ചിത്രമായ 'മാ'യുടെ പ്രമോഷനു വേണ്ടി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് നടിയുടെ വെളിപ്പെടുത്തൽ.  കൂടാതെ ഇന്ത്യയിൽ ഒരു പെൺകുട്ടിയെ വളർത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും കജോൾ സംസാരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഠിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത മകള്‍ക്ക് ഇന്ത്യയിലെ പൊതുകാഴ്ച്ചപ്പാടുകള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് നടി അഭിമുഖത്തില്‍ സംസാരിച്ചു.
News18
News18
advertisement

കാജോളിനും ഭർത്താവ് അജയ് ദേവ്ഗണിനും രണ്ട് മക്കളാണുള്ളത്. 22 കാരിയായ മകൾ നൈസ ദേവ്ഗണും മകൻ യുഗ് ദേവ്ഗണും. മകൾ പഠിച്ചതും വളർന്നതുമെല്ലാം ഇന്ത്യക്ക് പുറത്താണ്. അതിനാൽ തന്നെ അവൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് ഞാൻ ഇടക്ക് അവളെ ഓർമ്മിപ്പിക്കാറുണ്ടെന്ന് നടി പറയുന്നു. കാജോളിന്റെ വാക്കുകൾ ഇങ്ങനെ, ' അവൾ വ്യത്യസ്തമായ ഒരു ലോകം കണ്ടു,പക്ഷേ അവൾ ഇവിടെ തിരിച്ചെത്തുമ്പോൾ, ഇത് ഇന്ത്യയാണെന്ന് ഞാൻ അവളെ ഓർമ്മിപ്പിക്കാറുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ധരിച്ച് പുറത്തുപോകാൻ കഴിയില്ല. നിങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ചും നിങ്ങളുടെ ചുറ്റുമുള്ള ആളുകളെക്കുറിച്ചും നിങ്ങൾ ശ്രദ്ധിക്കണം.' കജോൾ പറഞ്ഞു.

advertisement

അതേസമയം, തന്റെ 14 വയസ്സുള്ള മകൻ യുഗിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നൽകാതെ മകൾക്ക് മാത്രം ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നത് അന്യായമാണെന്നും കാജോൾ സമ്മതിക്കുന്നു. മകന്റെ കാര്യത്തിൽ വസ്ത്രധാരണത്തിൽ പേടിക്കേണ്ടതില്ലെന്ന് താരം പറയുന്നു. 'ജിമ്മിൽ പോയാലും ഇല്ലെങ്കിലും അവൻ ഒരു ടി-ഷർട്ടും ഷോർട്ട്സും ധരിച്ച് പുറത്തിറങ്ങി നടക്കും. രണ്ടാമതൊന്ന് ആലോചിക്കാനില്ല,' കജോൾ വ്യക്തമാക്കി.

നമുക്ക് സമൂഹത്തെ ഒറ്റരാത്രികൊണ്ട് മാറ്റാൻ കഴിയില്ലെന്നു കജോൾ പറഞ്ഞു. ആളുകൾ ചിന്തിക്കുന്ന രീതി മാറ്റാൻ നമുക്ക് കഴിയില്ല. 'റോമിൽ ആയിരിക്കുമ്പോൾ, റോമാക്കാരെപ്പോലെ ജീവിക്കുക, നിങ്ങൾ എവിടെയാണോ അവിടെ പൊരുത്തപ്പെടുക' നടി കൂട്ടിച്ചേർത്തു. സെലബ്രിറ്റിയുടെ മകള്‍ ആയതിനാല്‍തന്നെ നൈസ പാപ്പരാസികളുടെ ശല്ല്യം നേരിടുന്നുണ്ടെന്നും കൂട്ടുകാരുടെ കൂടെ ചുറ്റിക്കറങ്ങാനോ ഒരു സിനിമയ്ക്ക് പോകാനോ മകള്‍ക്ക് പറ്റാറില്ലെന്നും നടി പറഞ്ഞു. അവളുടെ കൂടെ എപ്പോഴും സുരക്ഷാ ജീവനക്കാരെ പറഞ്ഞയക്കും. 14, 15 വയസുള്ളപ്പോള്‍ മുതല്‍ പാപ്പരാസികള്‍ നൈസയുടെ ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതാണ്. അത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും കജോള്‍ പറയുന്നു.

advertisement

അതേസമയം, വിശാൽ ഫ്യൂരിയ സംവിധാനം ചെയ്യുന്ന ഒരു പുരാണ ഹൊറർ ചിത്രമാണ് മാ. അജയ് ദേവ്ഗൺ, ജ്യോതി ദേശ്പാണ്ഡെ, കുമാർ മംഗത് പതക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഇന്ദ്രനീൽ സെൻഗുപ്ത, റോണിത് റോയ്, ജിതിൻ ഗുലാത്തി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം 2025 ജൂൺ 27 ന് തിയേറ്ററുകളിൽ എത്തും.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kajol: 'തോന്നുന്ന പോലെ വസ്ത്രം ധരിച്ച് പുറത്തുപോകാന്‍ പറ്റില്ല.. ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് മകളെ ഓർമ്മിപ്പിക്കാറുണ്ട്'; കജോള്‍
Open in App
Home
Video
Impact Shorts
Web Stories