"ഞങ്ങളുടെ സന്തോഷദിനം വന്നെത്തിയിരിക്കുന്നു. ഏറെ സ്നേഹത്തോടെയും നന്ദിയോടെയും ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്യുന്നു, നവംബർ 07, 2025," എന്നായിരുന്നു ഇരുവരും തങ്ങളുടെ ഔദ്യോഗിക പേജുകളിൽ പങ്കുവെച്ച കുറിപ്പ്.
വിക്കി കൗശലിന്റെ സഹോദരനും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. "ഞാനിപ്പോൾ അമ്മാവൻ ആയിരിക്കുന്നു," എന്ന് അദ്ദേഹം കുറിച്ചു. ശ്രേയ ഘോഷാൽ, പരിണീതി ചോപ്ര, മാധുരി ദീക്ഷിത് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഇരുവർക്കും അഭിനന്ദനമറിയിച്ച് രംഗത്തെത്തി.
സെപ്റ്റംബർ 23-നാണ് തങ്ങൾ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി വിക്കി–കത്രീന ദമ്പതികൾ ആരാധകരെ അറിയിച്ചിരുന്നത്. "ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം," എന്നാണ് കത്രീനയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് അന്ന് താരങ്ങൾ കുറിച്ചത്. 2021 ഡിസംബറിലാണ് രാജസ്ഥാനിൽ വെച്ച് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 07, 2025 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞങ്ങളുടെ പൊന്നോമന വന്നെത്തി’; കത്രീന–വിക്കി കൗശല്‍ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു
