ഇന്ത്യന്‍ താരങ്ങളുടെ ഓരോ ഫോറിനും സിക്സിനും വിക്കറ്റിനും കാണികള്‍ക്കൊപ്പം താരങ്ങളും ആര്‍ത്തുവിളിച്ചു. മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണത്തിനിടയില്‍ താരങ്ങളും മൈതാനത്തെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ ആവേശകരമായ നൃത്തച്ചുവടുകളുമായി ഗ്യാലറിയിലെ കാണികളെ കൈയ്യിലെടുത്തത് മറ്റൊരു സുന്ദരിയായിരുന്നു. ടിവി സീരിയല്‍ താരം നിയ ശര്‍മ്മയുടെ ഈ വൈറല്‍ ഡാന്‍സ് കണ്ടതും ക്യാമറമാന്‍റെ കണ്ണുകള്‍ നടിയില്‍ ഉടക്കി.
ഇന്‍സ്റ്റഗ്രാമില്‍ 77 ലക്ഷത്തോളം ഫോളേവേഴ്സുള്ള നിയ ശര്‍മ, റിയാലിറ്റി ഷോ, വെബ് സീരിസ് എന്നിവയിലൂടെ ശ്രദ്ധേയയാണ്. സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും തന്റെ ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്നതെന്നും നടി പറഞ്ഞു.
കരിയറില്‍ 50 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ വിരാട് കോലിയ്ക്ക് ഫ്ലൈയിങ് കിസ് നല്‍കുന്ന ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയുടെ ദൃശ്യങ്ങളും വൈറലായിരുന്നു.