Also Read- 'പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം': ചെന്നിത്തല
“അലന്‍ വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്. നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?” സജിത മഠത്തിലിന്റെ എഴുത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്. “നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്‍? പെട്ടെന്ന് തിരിച്ച് വായോ!” റെഡ് വളണ്ടിയർ യൂണിഫോം ധരിച്ച അലന്റെ ഫോട്ടോ ഷെയർ ചെയ്‌ത് സജിത എഴുതുന്നു.
advertisement
Also Read- അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് പഴയകാല നക്‌സല്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസു
കുറിപ്പിന്റെ പൂർണരൂപം
“അലൻ വാവേ
വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?
നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.
നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ… നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?
പെട്ടെന്ന് തിരിച്ച് വായോ!
നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങൾ!”
വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ വ്യാപകവിമർശനങ്ങളാണ് ഉയരുന്നത്. സർക്കാർ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുൾപ്പടെയുള്ള പ്രതിപക്ഷനേതാക്കൾ ആരോപിച്ചു. വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് ശരിയായ നടപടിയായില്ലെന്ന് പറഞ്ഞു സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബിയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.