'പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം'; ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് ചെന്നിത്തല
Last Updated:
'സ്റ്റാലിന്‍ നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധകമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.'
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് പേരെ അറസ്റ്റു ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഘുലേഖ കയ്യില്‍ വച്ചതിന്റെ പേരില്‍ യു.എ.പിഎ ചുമത്തുന്നതും അറസ്റ്റ് ചെയ്യുന്നതും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് പൂർണരൂപത്തിൽ
'രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളും എതിര്‍ക്കേണ്ട ഒന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു എ പി എ ചുമത്തിയ സംഭവം. ലഘുലേഖ കയ്യില്‍ വച്ചെന്നതിന്റെ പേരില്‍ യു എ പി എ ചുമത്തുന്നതും, അറസ്റ്റ് ചെയ്യുന്നതും 2015 ലെ കേരളാ ഹൈക്കോടതി വിധിയുടെ ലംഘനം കൂടിയാണ് (Shyam Balakrishnan v.s State of Kerala, 2015 ) മാവോയിസ്റ്റ് ചിന്താധാരയില്‍ വിശ്വസിക്കുന്നത് അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ ഇടാന്‍ തക്ക കുറ്റമല്ലെന്നാണ് അന്ന് ഹൈക്കോടതി പറഞ്ഞത്.
advertisement
സ്റ്റാലിന്‍ നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധകമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ ഭരണകൂടഭീകരതയ്‌ക്കെതിരെയും പൊലീസ് നരനായാട്ടിനെതിരെയും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കണം.'
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2019 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം'; ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് ചെന്നിത്തല