TRENDING:

'കൊറോണയെ തോൽപ്പിച്ചു നിൽക്കുമ്പോൾ ദാ വന്നേക്കുന്നു ക്യാൻസർ'; അനുഭവം പങ്കുവെച്ച് നടി ശിവാനി ഭായ്

Last Updated:

'എന്നെ സംബന്ധിച്ചിടത്തോളം ക്യാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു... ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .."

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡിന് പിന്നാലെ ക്യാൻസർ ബാധിച്ച അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി ശിവാനി ഭായ്. 'ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ദാ വന്നേക്കുന്നു ക്യാൻസർ'- ഫേസ്ബുക്ക് പോസ്റ്റിൽ നടി കുറിച്ചു. 'എന്നെ സംബന്ധിച്ചിടത്തോളം ക്യാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു... ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂറു ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി'
Shivani_Bai
Shivani_Bai
advertisement

നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..

കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു ക്യാൻസർ..😆

എന്നെ സംബന്ധിച്ചിടത്തോളം ക്യാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂറു ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി... ഇതെന്റെ രണ്ടാമത്തെ കീമോ ആണ്... അറ് എണ്ണം കൂടി ബാക്കിയുണ്ട് .... നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് ... ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ... മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി..

advertisement

'പിന്നെ ഇത്തവണത്തെ ന്യൂ ഈയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം...😆 എന്നോടിത് വേണ്ടായിരുന്നു ആശാനേ'- എന്നു പറഞ്ഞുകൊണ്ടാണ് ശിവാനി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശിവാനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധിയാളുകളാണ് പോസ്റ്റ് ലൈക്കും കമന്‍റും ചെയ്തിരിക്കുന്നത്. നിരവധി ആരാധകരും സുഹൃത്തുക്കളും ശിവാനി എത്രയും വേഗം രോഗമുക്തി നേടട്ടെയെന്ന് ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിലെ ശ്രദ്ധേയമായ ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട നടിയാണ് ശിവാനി ഭായ്. മോഹൻലാൽ നായകനായി അഭിനയിച്ച രാജീവ് അഞ്ചൽ ചിത്രം ഗുരുവിൽ ബാലതാരമായാണ് ശിവാനി അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പനി എന്ന ചിത്രത്തിലും ജയറാമിന്‍റെ നായികയായി രഹസ്യ പൊലീസ് എന്ന സിനിമയിലും ശിവാനി വേഷമിട്ടു. അതിനു ശേഷം ചൈനാ ടൌൺ, യക്ഷിയും ഞാനും തുടങ്ങിയ സിനിമകളിലും പിന്നീട് തമിഴകത്തും ശ്രദ്ധേയമായ വേഷങ്ങളിൽ അവർ അഭിനയിച്ചു.

advertisement

Also Read- ഇംഗ്ലീഷ് അദ്ധ്യാപിക, മലയാള സിനിമാതാരം, കഥകളി കലാകാരി; ചിത്രത്തിൽ കാണുന്ന താരത്തെ മനസ്സിലായോ?

ഐ പി എൽ താരവും മലയാളി ക്രിക്കറ്ററുമായ പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭർത്താവ്. അമ്മയ്ക്കും ഭർത്താവിനും മകനുമൊപ്പം ചെന്നൈയിലാണ് ശിവാനി താമസിക്കുന്നത്. മോഡലിങിലും ശിവാനി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ യു എസ് എ ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ബിസിനസ് ഹെഡായി ജോലി ചെയ്തുവരികയായിരുന്നു. അമേരിക്ക യൂത്ത് പ്രീമിയർ ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസിഡറായും പ്രവർത്തിച്ചിട്ടുണ്ട്. ക്യാൻസർ ബാധിതയായി ചെന്നൈ അപ്പോളോ ക്യാൻസർ സെന്‍ററിലാണ് ശിവാനിയുടെ ചികിത്സ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കൊറോണയെ തോൽപ്പിച്ചു നിൽക്കുമ്പോൾ ദാ വന്നേക്കുന്നു ക്യാൻസർ'; അനുഭവം പങ്കുവെച്ച് നടി ശിവാനി ഭായ്
Open in App
Home
Video
Impact Shorts
Web Stories