തൃഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച സ്റ്റോറിയുടെ പൂർണരൂപം ഇങ്ങനെ,''ടോക്സിക് മനുഷ്യരെ, നിങ്ങൾ എങ്ങിനെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കിൽ, എങ്ങിനെയാണ് സമാധാനത്തോടെ ഉറങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരെക്കുറിച്ച് അർഥശൂന്യമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നുണ്ടോ. നിങ്ങളേയും നിങ്ങൾക്കൊപ്പം താമസിക്കുന്നവരേയും ചുറ്റിപ്പറ്റിയുള്ളവരെയും ഓർത്ത് വിഷമമുണ്ട്. ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് നിങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ', താരം കുറിച്ചു.
advertisement
ഗുഡ് ബാഡ് അഗ്ലിയിൽ രമ്യ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്.ചിത്രത്തിൽ അജിത്തിന്റെ വേഷത്തിന് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, തൃഷയുടെ പ്രകടനത്തിൽ ആരാധകർ തൃപ്തരായിരുന്നില്ല. അൽപം നെഗറ്റിവ് ഷെയ്ഡുള്ള തൃഷയുടെ കഥാപാത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും വിദ്വേഷ കമന്റുകളുമാണ് വരുന്നത്. അര്‍ജുന്‍ ദാസ്, സുനില്‍, പ്രസന്ന, രാഹുല്‍ ദേവ്, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.