ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലായിരുന്നു ആലിയ ഇക്കാര്യം പറഞ്ഞത്. ആലിയയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ലക്ഷകണക്കിന് ആളുകളാണ് ഉണ്ണി വാവാവോ യൂട്യൂബിൽ കണ്ടിരിക്കുന്നത്. ഇതിൽ ഹിന്ദിക്കാർ മാത്രമല്ല, ഇന്ത്യയിലെ മറ്റ് ഭാഷക്കാരും ഉൾപ്പെടും. മലയാളം താരാട്ട് പാട്ടിനെ പുകഴ്ത്തി നിരവധി പേരാണ് കമന്റും ഇട്ടിരിക്കുന്നത്.
ആലിയയുടെ ഒറ്റ ഇന്റർവ്യൂകൊണ്ട് ഉണ്ണി വാവാവോ പാൻ ഇന്ത്യൻ ഹിറ്റായിരിക്കുകയാണ്. മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ട് പാട്ട് പഠിച്ചുവെന്നാണ് ആലിയ പറഞ്ഞത്. റാഹയെ നോക്കാൻ വരുന്ന ആയയാണ് ഈ പാട്ട് പാടിയത്. അവർ വീട്ടിൽ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടി കൊടുക്കുമായിരുന്നു. ഇപ്പോൾ റാഹ ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാവാ വാവോ എന്ന് പറയാറുണ്ട്. ഒടുവിൽ രൺബീർ ഈ താരാട്ട് പാട്ട് പഠിച്ചെന്നുമാണ് ആലിയ വെളിപ്പെടുത്തുന്നത്.
advertisement
https://www.youtube.com/watch?v=VBrEXIrvm8I