ടെക് കമ്പനികളായ ഇന്റല്‍, മിന്റ് ഡോട്ട് കോം എന്നിവയിലും അദ്ദേഹം മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷമാണ് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചത്.'' പണം അമിതമായി ചെലവാക്കുന്ന സ്വഭാവക്കാരനല്ല ഞാന്‍. ഈ നാല്‍പ്പതാം വയസ്സുവരെ വളരെ കുറച്ച് പണം മാത്രമേഞാന്‍ ചെലവാക്കിയിട്ടുള്ളൂ,'' നോഹ പറയുന്നു
പണം അധികം ചെലവാക്കാന്‍ ഇഷ്ടമില്ലാത്തയാളാണ് നോഹ കഗന്‍. എന്നാല്‍ ഒരു പണക്കാരനാകണം എന്ന മോഹം എന്നും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
'' ചെറുപ്പം മുതൽ ഒരു പണക്കാരനാകണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്ങനെ പണമുണ്ടാക്കണം എന്നതിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ പണം ഉണ്ടാക്കണം എന്ന അതിയായ ആഗ്രഹം മനസ്സിലുണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞു.
advertisement
ഇസ്രായേല്‍ വംശജനാണ് നോഹ കഗന്റെ പിതാവ്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്തയാളാണ് ഇദ്ദേഹം. ഒരു നഴ്‌സായിരുന്നു കഗന്റെ അമ്മ. അതേസമയം കഗന്റെ രണ്ടാനച്ഛന്‍ ഒരു കംപ്യൂട്ടര്‍ എന്‍ജീനിയറായിരുന്നു.
'' ഭൗതികവാദം ഒരു മോശം കാര്യമാണെന്ന് വാര്‍ത്തകളിലൂടെയും അനുഭവങ്ങളിലൂടെയും ഞാന്‍ പഠിച്ചു. പതിയെ പണം ചെലവാക്കുന്നത് ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി,'' നോഹ കഗന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം സെയില്‍സിലൂടെ തന്റെ കമ്പനി 80 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കിയെന്നും നോഹ കഗന്‍ പറഞ്ഞു.
'ഞാന്‍ എപ്പോഴും ചെറിയ ലാഭമെടുക്കുന്നയാളാണ്. വര്‍ഷവസാനം ഞങ്ങളുടെ ടീമിന് ആവശ്യമായ പ്രതിഫലം നല്‍കി. എല്ലാവരെയും ഒരു വേക്കേഷനായി കൊണ്ടുപോയി. ചെലവെല്ലാം ലാഭത്തില്‍ നിന്ന് വഹിച്ചു. ഇതിനെല്ലാം ശേഷമാണ് ലാഭത്തിലെ എന്റെ വിഹിതം ഞാന്‍ എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്റെ ശമ്പളമായി ലാഭത്തില്‍ നിന്ന് എടുത്തത് 3 മില്യണ്‍ ഡോളറാണ്,'' നോഹ കഗന്‍ പറഞ്ഞു.