'എന്റെ കുട്ടിക്കാലം മീമുകളാക്കാൻ ബെസ്റ്റാണ്', എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. അതിൽ കലിപ്പത്തിയും കുറുംബത്തിയുമായി തന്റെ അമ്മ സിന്ധു കൃഷ്ണയുടെ കയ്യിലിരിക്കുകയാണ് അഹാന. കളിക്കൂട്ടുകാരിയോട് പിണങ്ങിയത് മറന്നുപോയ കുഞ്ഞു അഹാനയുടെ ചിരിയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ശേഷം ചിരി മാറി നല്ല കട്ട കലിപ്പിലാണ് പുള്ളിക്കാരി.
വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷൃൽമീഡിയ സംഗതി ഏറ്റെടുത്തു. നിരവധി കമന്റുകളാണ് ഇപ്പോൾ വീഡിയോയ്ക്ക് എത്തുന്നത്.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി അഹാന കൃഷ്ണ. വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു. ജീവിതത്തില്‍ നടക്കുന്ന ചെറിയ സന്തോഷങ്ങളും ദുഖങ്ങളും പോലും അഹാന തന്‍റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 22, 2024 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Ahaana Krishna | അഹാന ഇത്ര കലിപ്പത്തിയോ? വൈറലായി താരം പങ്കുവെച്ച വീഡിയോ
