വളരെ ഉയർന്ന ശബ്ദത്തിൽ അടുത്തുള്ള ക്ഷേത്രത്തിൽ നിന്നുള്ള പാട്ട് വച്ച ലൗഡ്സ്പീക്കറുകളിൽ ഒരെണ്ണം അഹാന കൃഷ്ണയുടെ വീടിനരികെയാണ്. തനിക്ക് പറയാനുള്ളതും അഹാന കോറിയിടുന്നു. ഉത്സവവേളകളിൽ അമ്പലത്തിനുള്ളിലെ കാര്യങ്ങൾ എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്നു എന്ന് സംഘാടകർ കരുതുന്നു. രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഇത് നിർബാധം തുടരുന്നു. ഇത് കേൾക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര പരിസരത്തു പോയി നിന്ന് കേൾക്കും എന്ന് അഹാന.
എന്ന് മാത്രമല്ല, ഭക്തിഗാനങ്ങൾ കേൾക്കേണ്ട സ്ഥാനത്ത് തമിഴ് സിനിമാ ഗാനമായ സരക്ക് വച്ചിരിക്ക്... എന്ന ഗാനം കേട്ടതിനെക്കുറിച്ചും അഹാന കമന്റ് ചെയ്തിട്ടുണ്ട്. 'അമ്പലത്തിൽ ഇടാൻ പറ്റിയ സൂപ്പർ പാട്ട്...' എന്ന് അഹാന. 'മരുതൻകുഴി എന്നൊരു നാട്...' എന്ന് തുടങ്ങുന്ന ഗാനവും ഉച്ചത്തിൽ പ്ളേ ചെയ്തതിനെ കുറിച്ചും അഹാന പ്രതികരിച്ചു. അമ്പലങ്ങളിലും പള്ളികളിലും എല്ലാ വർഷത്തെയും ആദ്യ മാസങ്ങൾ ഉത്സവങ്ങളുടേതാണ്. ഇതേസമയം തന്നെയാകും, സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പരീക്ഷാക്കാലവും. ജനം തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഇത്തരത്തിൽ ഉച്ചത്തിലെ ലൗഡ്സ്പീക്കർ ഗാനങ്ങൾ ഉണ്ടാക്കുന്ന അലോസരത്തെപ്പറ്റി പലരും നിരന്തരം പരാതിപ്പെടാറുണ്ട് താനും.
advertisement
Summary: Malayalam actor and social media influencer Ahaana Krishna, on her Instagram page, reacted against blaring of loudspeakers next to her home in Thiruvananthapuram. The loudspeakers were installed as part of a temple festival taking place in the nearest location. Ahaana Krishna has constantly been complaining the same on her social handle