തരൂരിന്റെ സൂം ചെയ്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ഇയാളുടെ ചോദ്യം. തരൂരിന്റെ കഴുത്തിൽ തൂങ്ങുന്ന മൊബൈൽ ഫോൺ പോലുള്ള യന്ത്രം എന്തെന്നാണ് ഇദ്ദേഹത്തിനറിയേണ്ടിയിരുന്നത്. ഇതെന്താവുമെന്നായി ട്വിറ്ററിലെ ചൂടേറിയ ചർച്ച. തരൂരിന്റെ കഴുത്തിൽ തൂങ്ങുന്നത് ഓക്സ്ഫോർഡ് ഡിക്ഷനറിയാണ് എന്നുവരെ പോയി ഊഹം. ഇനി ജി.പി.എസ്. യന്ത്രമാവുമോ എന്ന് മറ്റു ചിലർ.
എന്നാൽ സംഗതി ഇതൊന്നുമല്ല. തരൂരിന്റെ കഴുത്തിലെ ആ മാല വായു മലിനീകരണത്തിൽ നിന്നും രക്ഷ നേടാനുള്ള എയർ പ്യൂരിഫയർ ആണ്. ഡൽഹിയിൽ ഇതില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥയാണ് എന്ന് തരൂർ പറയുന്നു. തിരുവനന്തപുരത്താകുമ്പോൾ അതിന്റെ ആവശ്യം വേണ്ടി വരുന്നില്ല.
advertisement
ഹൈ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ഈ യന്ത്രം വായുവിനെ മലിനീകരിക്കുന്ന വസ്തുക്കളെ അകറ്റാൻ സഹായിക്കുന്നു. വലിയ എയർ പ്യൂരിഫയറുകളിൽ ഉപയോഗിക്കുന്ന സങ്കേതം തന്നെയാണ് ഇവിടെയും പ്രാവർത്തികമാക്കുന്നത്.