സമൂഹമാധ്യമങ്ങളിൽ ഐശ്വര്യയുടെ ചിത്രങ്ങൾ കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച് വാണിജ്യപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യൂട്യൂബിൽ പ്രചരിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങൾ ഐശ്വര്യയുടേതല്ലെന്നും, അവയെല്ലാം നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ലൈംഗിക താത്പര്യങ്ങൾക്കായി മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു. കൂടാതെ, ഐശ്വര്യയുടെ ചിത്രങ്ങൾ പതിച്ച വാൾപേപ്പറുകൾ, ടീ-ഷർട്ടുകൾ, കോഫി മഗുകൾ എന്നിവ നിയമവിരുദ്ധമായി വിൽക്കുന്നതായും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
advertisement
ഹർജിയിൽ വാദം കേട്ട കോടതി, അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു. കേസ് അടുത്ത വർഷം ജനുവരി 15-ന് വീണ്ടും പരിഗണിക്കും.