മാസ ചെലവിന് 3.5 ലക്ഷം രൂപവരെയാകുമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. കൂടാതെ ഓൺലൈൻ അഭിമുഖങ്ങൾക്ക് ഒരു ലക്ഷം രൂപവരെ വാങ്ങാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'മാസം 50,000 രൂപയ്ക്ക് മുകളിൽ എണ്ണയടിക്കേണ്ടി വരും. ഈ മാസം വണ്ടിയിൽ ഏതാണ്ട് 70,000 രൂപയുടെ ഡീസൽ അടിച്ചു. തിരുവനന്തപുരം വരെ പോയി വന്നത് തന്നെ ആറോ ഏഴോ തവണയാണ്. വീട്ടിലെ ചെലവ്, കുട്ടികളുടെ പഠിത്തം, അച്ഛന്റെയും അമ്മയുടെയും മരുന്ന്, ചിട്ടി, ഫ്ലാറ്റിന്റെ ലോൺ, ബിഎംഡബ്ല്യു ബൈക്കിന്റെ ലോൺ, ബെൻസിന്റെ ലോൺ എന്നിവയ്ക്കെല്ലാം പണം ആവശ്യമാണ്. എല്ലാ വലിയ ലോണുകളും തുകയുടെ 20 ശതമാനം മാത്രമേയുള്ളൂ . 15 ലക്ഷം രൂപയേ ഞാൻ ബെൻസിന് ഇട്ടിട്ടുള്ളൂ. ഒരു വർഷം കൂടെ കഴിഞ്ഞാൽ അത് ക്ലോസ് ആകും. ബൈക്കിന് ചെറിയ ലോണേയുള്ളൂ.'- അഖിൽ മാരാർ പറഞ്ഞു.
advertisement
ചിലപ്പോൾ ആളുകൾ പരിഹസിച്ച് കമന്റിട്ടേക്കാം. പക്ഷെ 2200 രൂപ സിസി അടയ്ക്കാൻ ഇല്ലാതിരുന്ന എന്നെ, ഇന്ന് ബാങ്ക് ഇങ്ങോട്ട് വിളിച്ച് 50 ലക്ഷത്തിന്റെ ലോൺ ആവശ്യമുണ്ടോ എന്ന് ചോദിക്കുകയാണ്. എനിക്ക് വേണ്ടെന്ന് താൻ പറഞ്ഞെന്നും അഖിൽ വ്യക്തമാക്കി.
തൻ്റെ പ്രധാന വരുമാന മാർഗ്ഗങ്ങളെക്കുറിച്ചും ഓൺലൈൻ മാധ്യമങ്ങളുമായുള്ള ധാരണയെക്കുറിച്ചും അഖിൽ മാരാർ സംസാരിച്ചു. "എൻ്റെ എല്ലാ ഇൻ്റർവ്യൂസും പെയ്ഡ് ആണ്. ഒരു ലക്ഷം രൂപയും ജി.എസ്.ടി.യും തന്നാണ് കേരളത്തിലെ പ്രധാനപ്പെട്ട ഓൺലൈൻ മാധ്യമങ്ങൾ എൻ്റെ അഭിമുഖങ്ങൾ എടുത്തിട്ടുള്ളത്. അതിൻ്റെ ഇൻവോയിസ് ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം. എല്ലാ ജിസിസി രാജ്യത്തും ഞാൻ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയിൽ നിന്നും 15,000 ദിർഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു."- അദ്ദേഹം പറഞ്ഞു.
ഒരു സിനിമയിൽ പ്രധാന വേഷം അഭിനയിച്ചു കഴിഞ്ഞു. ഒന്നിലധികം സിനിമകൾക്ക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്. യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. നാളിതുവരെ വലിയ ഓഫർ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ഗെയിമിംഗ് ആപ്പുകൾ ഞാൻ പ്രൊമോഷൻ ചെയ്തിട്ടില്ല. ഷെയർ മാർക്കറ്റിൽ നിന്നും 15,000 രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ സ്ക്രീൻഷോട്ടും വേണമെങ്കിൽ കാണഇച്ചു തരാമെന്ന് അഖിൽ മാരാർ കൂട്ടിച്ചേർത്തു.