TRENDING:

പത്ത് ലക്ഷം രൂപ വില വരുന്ന ആമയെ തമിഴ്നാട്ടിലെ പാർക്കിൽ നിന്നും മോഷ്ടിച്ചു

Last Updated:

ചെന്നൈയിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള മഹാബലിപുരത്തെ പാർക്കിൽ നിന്നാണ് ആമ അപ്രത്യക്ഷമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: ലോകത്ത് വലിപ്പത്തിൽ രണ്ടാം സ്ഥാനവും അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപ മതിപ്പു വിലയുമുള്ള ആൽഡാബ്ര ആമയെ തമിഴ്‌നാട്ടിലെ പാർക്കിൽ നിന്നും മോഷണം പോയി.  ചെന്നൈയിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള മഹാബലിപുരത്തെ പാർക്കിൽ നിന്നാണ് ആമ അപ്രത്യക്ഷമായത്. . ആറ് ആഴ്ച മുൻപാണ്  മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് സെന്റർ ഫോർ ഹെർപ്പറ്റോളജിയിൽ മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്.
advertisement

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മോഷണിത്തിന് പിന്നിൽ പാർക്കിനുള്ളിൽ ജോലി ചെയ്യുന്നവരാകാമെന്ന പ്രഥമിക നിഗമനത്തിലാണ് പൊലീസ്.

Also Read നഗ്നരായി കലണ്ടറിന് പോസ് ചെയ്ത് കേംബ്രിഡ്ജ് സർവകലാശാല വിദ്യാർഥികൾ; പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്

നവംബർ 11, 12 തീയതികളിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സി.സി ടിവി ക്യാമറയിൽ കുടുങ്ങാതെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മോഷണമെന്നും പോലീസ് വ്യക്തമാക്കുന്നു. ആമയെ പാർപ്പിച്ചിരുന്നതിന് സമീപം സി.സി ടിവി ക്യാമറങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതുകൊണ്ടു തന്നെ മോഷണത്തിൽ പാർക്കിനുള്ളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇ സുന്ദരവതനം പറഞ്ഞു.

advertisement

150 വര്‍ഷം വരെ ആയുസുള്ള ആല്‍ഡാബ്ര ആമകള്‍ക്ക് 1.5 മീറ്ററിലധികം നീളവും 200 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ഭൂമിയിലെ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവിവര്‍ഗങ്ങളിലൊന്നാണ് ഈ ആമകള്‍. കാണാതായ ആമയ്ക്ക് 80-100 കിലോഗ്രാം ഭാരമുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. ഇതിന് 50 വയസാണ് പ്രായം കണക്കാക്കുന്നത്. ശരീരഭാഗങ്ങള്‍ മരുന്നിനായി ഉപയോഗിക്കാന്‍ വേണ്ടിയായിരിക്കാം ആമയെ മോഷ്ടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പാർക്കിലെ ആമകളും മുതലകളും ഉൾപ്പെടെ നൂറുകണക്കിന് ഉരഗങ്ങളാണ് ഈ പാർക്കിലുള്ളത്. നാല് അൽഡാബ്ര ഭീമൻ ആമകളിൽ ഒന്നിനെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പത്ത് ലക്ഷം രൂപ വില വരുന്ന ആമയെ തമിഴ്നാട്ടിലെ പാർക്കിൽ നിന്നും മോഷ്ടിച്ചു
Open in App
Home
Video
Impact Shorts
Web Stories