"ഏകദേശം നാലാഴ്ച മുമ്പ് ഞാൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതിൽ ആമസോണിൽ നിന്ന് ഭാരമുള്ള സാധനങ്ങൾ വാങ്ങുന്നത് നിർത്താൻ ഞാൻ ആളുകളോട് പറഞ്ഞു. കാരണം, ഒരു ആമസോൺ തൊഴിലാളി എന്ന നിലയിൽ, ഭാരം ചുമന്ന് ഞാൻ മടുത്തു” എന്നാണ് കെൻഡാൽ നേരത്തെ വീഡിയോയിൽ പറഞ്ഞത്. എന്നാൽ വീഡിയോ പങ്കുവെച്ച ഉടനെ ഇത് വളരെ തമാശയായാണ് പലരും എടുത്തതെങ്കിലും പിന്നീട് സംഭവം മാറിമറിയുകയായിരുന്നു. നിരവധി ആളുകൾ ജീവനക്കാരന്റെ വീഡിയോയ്ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി.
advertisement
കഞ്ചാവ് മിഠായി എന്നറിയാതെ അമ്മ വാങ്ങി നൽകിയ മിഠായി കഴിച്ച ആറു വയസുകാരന്‍ ആശുപത്രിയില്‍
എന്നാൽ തന്റെ വീഡിയോ, ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നതായി അദ്ദേഹം പിന്നീട് അറിയിച്ചു. ഒരു തമാശ രൂപേണ വീഡിയോ ചെയ്യാൻ ആണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. " ഞാൻ വെറുതെ പറയുന്നതല്ല. എനിക്ക് ഇതിനകം എന്റെ ജോലി നഷ്‌ടപ്പെട്ടു. വീണ്ടും ഈ ജോലിയിൽ നിയമിതനാകാൻ എനിക്ക് യോഗ്യതയില്ല. അതിനാൽ എന്നോട് ക്ഷമിക്കൂ,” എന്നും മുൻ ആമസോൺ ജീവനക്കാരൻ കൂട്ടിച്ചേർത്തു.
അതേസമയം ആമസോൺ വെയർഹൗസിൽ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ അനാവശ്യ പാക്കേജുകളെക്കുറിച്ച് പരാതിപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആമസോണിൽ തനിക്ക് ലഭിക്കുന്ന പലയിനങ്ങളും ഫിജിയുടേ വെള്ളമോ നായയുടെ ഭക്ഷണമോ ആണെന്നാണ് അതിൽ പറയുന്നത്. അതിനാൽ ആമസോണിൽ വെള്ളം വാങ്ങുന്നത് നിർത്താനും സാധാരണ ആളുകളെപ്പോലെ പുറത്തിറങ്ങി വെള്ളം വാങ്ങാനും ആമസോൺ ഉപഭോക്താക്കളോട് അദ്ദേഹം നിർദേശിക്കുകയും ചെയ്തിരുന്നു.